Thursday, March 12, 2026 Last Updated 17 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 05.07 AM

പാറ പൊട്ടിക്കാന്‍ നീക്കം: പരാതിയുമായി നാട്ടുകാര്‍

uploads/news/2026/01/821168/3.jpg

കടുത്തുരുത്തി: അംഗന്‍വാടിക്കു സമീപം തോട്ടഭൂമിയില്‍ പാറ പൊട്ടിക്കാനുള്ള നീക്കത്തിനെതിരെ പരാതിയുമായി നാട്ടുകാര്‍. ഞീഴൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ഉദയഞ്ചേരി എസേ്‌റ്ററ്റിലെ തോട്ടഭൂമിയിലാണു ക്വാറി മാഫിയ പാറ പൊട്ടിക്കാനുള്ള നീക്കം നടത്തുന്നത്‌. ഇവിടെ പുത്തൂരാന്‍ കുടുംബത്തിന്റെ പേരില്‍ ഉള്ള തോട്ടഭൂമി ക്വാറി മാഫിയ വിലക്ക്‌ വാങ്ങിയ ശേഷം മറ്റൊരാള്‍ക്കു പാട്ടത്തിന്‌ കൊടുത്താണു പാറ പൊട്ടിക്കാന്‍ ശ്രമം നടത്തുന്നത്‌. അംഗന്‍വാടിയില്‍ നിന്നും 100 മീറ്റര്‍ പോലും അകലമില്ലാതെയാണ്‌ ഈ സ്‌ഥലം സ്‌ഥിതി ചെയ്യുന്നത്‌.
തോട്ടഭൂമി മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ അനുവദിക്കാന്‍ പാടില്ല എന്നുള്ള നിയമം കാറ്റില്‍ പറത്തിയാണ്‌ ഇവിടെ ക്വാറിയുടെ പ്രവര്‍ത്തനത്തിനായി മൈനിഗ്‌ ആന്‍ഡ്‌ ജിയോളജിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്‌ ഇതിനു ജിയോളജി, റവന്യൂ അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്‌.
വിശദമായി കാര്യങ്ങള്‍ പരിശോധിക്കാതെയാണു ഞീഴൂര്‍ വില്ലേജ്‌ ഓഫീസര്‍ നോണ്‍ അസൈന്‍മെന്റ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുള്ളത്‌.ഭൂപരിഷ്‌ക്കരണ നിയമം നിലവില്‍ വന്ന ശേഷം 1970- 1973 കാലത്തു മിച്ചഭൂമിയില്‍ നിന്ന്‌ ഇളവുനേടി മുളക്കുളത്തെ പുരാതന കുടുംബമായ പുത്തൂര്‌ പുത്തന്‍പുരയില്‍ തറവാട്ടുകാര്‍ നിബന്ധനകളോടെ കൈവശം വച്ചിരുന്ന ഭൂമികളാണ്‌ കൈമാറ്റം നടത്തി തട്ടിപ്പിന്‌ വഴിയൊരുക്കിയത്‌. നിബന്ധനകളോടെ ഇളവു നേടുന്ന ഭൂമികള്‍ മുറിച്ചുവില്‍ക്കുകയോ, ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായോ തെളിഞ്ഞാല്‍ സര്‍ക്കാര്‍ ഈ ഭൂമികള്‍ മിച്ചഭൂമിയായി പിടിച്ചെടുക്കേണ്ടി വരുമെന്ന പ്രത്യേകതയുമുണ്ട്‌. കുറച്ചുകാലം മുന്‍പ്‌ ഇത്തരത്തില്‍ തലയോലപ്പറമ്പ്‌, വടയാര്‍ വില്ലേജുകളില്‍ സ്വകാര്യവ്യക്‌തി നിബന്ധനകള്‍ ലംഘിച്ചതിനെതുടര്‍ന്ന്‌ റവന്യൂ വകുപ്പ്‌ സ്‌ഥലം പിടിച്ചെടുത്തിരുന്നു.നിരപ്പായ ഭൂമിയില്‍ കുഴിച്ചാണ്‌ പാറ പൊട്ടിക്കാന്‍ ശ്രമം നടത്തുന്നത്‌.ഇത്‌ പരിസരത്തെ താഴ്‌ന്ന പ്രദേശങ്ങളിലെ കുടിവെള്ളം മുട്ടാനും സാധ്യത ഏറെയാണ്‌. കടുത്തുരുത്തി ഗ്രാനൈറ്റ്‌ എന്ന പേരിലാണ്‌ ജിയോളജി വകുപ്പിന്‌ അപേക്ഷ നല്‍കിയിരിക്കുന്നത്‌പരാതിക്കാര്‍ ലാന്റ്‌ബോര്‍ഡ്‌ ചെയര്‍മാന്‍ റവന്യുവിജിലന്‍സ്‌ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 17 Jan 2026 05.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW