Saturday, March 14, 2026 Last Updated 40 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 05.06 AM

ഇരു കരകളെയും ബന്ധിപ്പിച്ച്‌ വെള്ളക്കയം വി.സി.ബി കം ബ്രിഡ്‌ജ് യാഥാര്‍ഥ്യത്തിലേക്ക്‌

uploads/news/2026/01/821165/4.jpg

ചെറുതോണി: മരിയാപുരം വാഴത്തോപ്പ്‌ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച്‌ വെള്ളക്കയം ഭാഗത്ത്‌ പെരിയാറിന്‌ കുറുകെ നിര്‍മിക്കുന്ന വി.സി.ബി കം ബ്രിഡ്‌ജ് അടു ത്ത മാസം തുറന്നുകൊടുക്കാനാകുമെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു. സൂക്ഷമ ജലസേചനത്തിന്‌ ആവശ്യമായ രണ്ട്‌ വി.സി.ബികള്‍ ഇതിന്റെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്‌.
ഫോര്‍ വീലറുകള്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ കടന്നു പോകുന്ന രീതിയിലാണ്‌ വി.സി.ബി നിര്‍മിച്ചിട്ടുള്ളത്‌. പ്രളയത്തെ തുടര്‍ന്ന്‌ ഡാമുകളില്‍ നിന്നും വലിയ രീതിയില്‍ ജലം പുറത്തേയ്‌ക്ക് വിടേണ്ട വന്നതോടെ വെള്ളക്കയം ഭാഗത്ത്‌ പെരിയാറിന്‌ കുറുകെ ഉണ്ടായിരുന്ന കലുങ്കുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതോടെ പ്രദേശ വാസികള്‍ക്ക്‌ പ്രധാന റോഡിലേക്കും ചെറുതോണി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരുന്നതിന്‌ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന്‌ വാര്‍ഡ്‌ മെമ്പറും വിവിധ മത രാഷ്ര്‌ടീയ സംഘടനകളും മന്ത്രിയെ കണ്ട്‌ നിവേദനം നല്‍കിയിരുന്നു.
ചെറുതോണി നേര്യമംഗലം റോഡിനോട്‌ ചേര്‍ന്നുള്ള ഭാഗമായതിനാല്‍ പുതിയ വി.സി.ബി കം ബ്രിഡ്‌ജ് നിര്‍മാണത്തിലൂടെ ടൂറിസം സാദ്ധ്യതകള്‍ കൂടി വിനിയോഗിക്കത്തക്ക രീതിയിലാണ്‌ രൂപ കല്‌പന ചെയ്‌തിരിക്കുന്നത്‌. നിര്‍മാണത്തിന്റെ രണ്ടാം ഘട്ടമായി സമീപ പ്രദേശങ്ങളില്‍ ഉള്ള കുരുമുളക്‌, കൊക്കോ, ഏലം, ജാതി തുടങ്ങിയ എല്ലാ കൃഷികള്‍ക്കും സൂക്ഷ്‌മ ജലസേചനം കൂടി നടത്തുവാന്‍ കഴിയും.

Ads by Google
Advertisement
Saturday 17 Jan 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW