-->
ചെറുതോണി: കഞ്ഞിക്കുഴിയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. വാകച്ചുവട് ഭാഗത്ത് ചിറമ്പേല്‍ ശാരദാ ശ്രീധരനാണ് ഇന്നലെ രാവിലെ ആറോടെ പുലിയെ കണ്ടത്. സമീപത്തു നിന്നും ഏതോ ജീവിയെ ആക്രമിച്ചതിന്റെ രക്‌ത പാടുകളും കണ്ടെ ത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്‌ചകളായി കഞ്ഞിക്കുഴി പഞ്ചായത്തിലെ വാകച്ചുവട് ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് പല ദിവസങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ എത്തി പരിശോധന നടത്തിയെങ്കിലും പുലിയെന്നു സംശയിക്കുന്ന ഒരു ജീവിയെയും കണ്ടെത്താനായില്ല. പ്രദേശത്തുനിന്നും ആക്രമിക്കപ്പെട്ട ഏതോ ജീവിയുടെ രക്‌ത പാടുകളും കണ്ടെത്തിയിട്ടുണ്ട് രാവിലെ ഏഴുമണിയോടെ സംഭവം വനംവകുപ്പ് അധികൃതരെ വിളിച്ചറിയിച്ചെങ്കിലും ഉച്ചയ്‌ക്കുശേഷംപോലും ഉദ്യോഗസ്‌ഥര്‍ ആരും തന്നെ എത്തിയില്ലെന്ന് പഞ്ചായത്ത് അംഗം ഷാജി വാഴക്കാല പറഞ്ഞു. വീണ്ടും പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികള്‍ വാതിലുകള്‍ അടച്ച് വീടുകള്‍ക്കുള്ളില്‍ തന്നെ ഇരിക്കുകയാണ്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നാട്ടുകാര്‍ക്ക് കടുത്ത ആശങ്കയാണ്. അടി യന്തരമായി ഉന്നത ഉദ്യോഗസ്‌ഥരുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.