-->
കക്കട്ടില്‍: സ്‌നേഹ പെയിന്‍ ആന്റ് പാലിയേറ്റീവ് കക്കട്ടില്‍ സാന്ത്വന പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തുന്നു.
ഇതിനായി കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ചന്ദ്രന്‍. നരിപ്പറ്റപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണ്യൂര്‍ രക്ഷാധികാരികളായി സ്വാഗത സംഘം രൂപീകരിച്ചു. കെ.കെ അബ്‌ദുറഹ്‌മാന്‍ (ചെയര്‍മാന്‍), പി.കെ റഷീദ് (കണ്‍വീനര്‍), പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ലിനി, കണ്‍വീനര്‍ എലിയാറ ആനന്ദന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി കെ. വിശ്വനാഥന്‍, കണ്‍വീനര്‍ എ.വി നാസറുദ്ദീന്‍, ട്രഷറര്‍ ഒ. വാസു എന്നിവരെ തെരെഞ്ഞെടുത്തു. ഫെബ്രുവരി ഏഴിന് സാന്ത്വനം ചായ സല്‍ക്കാരം കക്കട്ടില്‍ ടൗണില്‍ നടത്തുമെന്ന് ഭാരവാഹികളറിയിച്ചു. കുന്നുമ്മല്‍ പഞ്ചായത്ത് സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി ചന്ദ്രന്‍ അധ്യക്ഷനായി. നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി കുഞ്ഞിരാമന്‍ ഉദ്‌ഘാടനം ചെയ്‌തു. എലിയാറ ആനന്ദന്‍, നീലിയോട്ട് നാണു, ആര്‍. ലിനി, കെ.കെ അബ്‌ദുറഹ്‌മാന്‍ ഹാജി, പി.എം അഷ്‌റഫ്, ഇ. പ്രേമന്‍, ബിജു ഇല്ലത്ത്, ജീനിഷ സംസാരിച്ചു.