Wednesday, March 11, 2026 Last Updated 54 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 05.06 AM

ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരം പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ കൊണ്ട്‌ നിറയുന്നതായി പരാതി

uploads/news/2026/01/821160/3.jpg

പേരാമ്പ്ര: പേരാമ്പ്ര ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരം പ്ലാസ്‌റ്റിക്ക്‌ മാലിന്യങ്ങള്‍ കൊണ്ട്‌ നിറയുന്നതായി പരാതി. പ്രദേശം കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ കൊണ്ട്‌ അതീവ മലിനാവസ്‌ഥയില്‍ ഇത്‌ നീക്കം ചെയ്യാന്‍ നടപടി വേണമെന്നും സാമൂഹ്യ പ്രവര്‍ത്തകനായ വി. നൗഷാദ്‌ പറഞ്ഞു.
ദിനംപ്രതി വിദ്യാര്‍ഥികളടക്കം നൂറുകണക്കിന്‌ യാത്രക്കാര്‍ എത്തിച്ചേരുന്ന ബസ്‌ സ്‌റ്റാന്‍ഡ്‌ വളരെ വൃത്തിഹീനമായ അവസ്‌ഥയാണ്‌. പഞ്ചായത്തിന്‌ ഫലപ്രദമായ മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്തതാണ്‌ പ്രശ്‌നം രൂക്ഷമാക്കുന്നതെന്ന്‌ അദ്ദേഹം ആരോപിച്ചു. ബസ്‌ സ്‌റ്റാന്‍ഡിന്റെ പുറകിലൂടെ ഒഴുകുന്ന ചെറിയ തോട്‌ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളും അഴുക്കുകളും നിറഞ്ഞ്‌ ഒഴുക്ക്‌ തടസ്സപ്പെട്ട നിലയിലാണ്‌. മഴക്കാലത്ത്‌ തോട്‌ നിറഞ്ഞൊഴുകി പരിസര പ്രദേശങ്ങളിലും ടൗണിലും വെള്ളക്കെട്ടും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌ .
പ്ലാസ്‌റ്റിക്‌ കവറുകള്‍, ഭക്ഷ്യ മാലിന്യങ്ങള്‍ തുടങ്ങിയവ നിയന്ത്രണമില്ലാതെ തോട്ടിലേക്ക്‌ തള്ളുന്നതാണ്‌ നിലവിലെ ദുരവസ്‌ഥയ്‌ക്ക് പ്രധാന കാരണമെന്നാണ്‌ നാട്ടുകാരുടെ ആരോപണം. ഇതു മൂലം കൊതുക്‌ വര്‍ധനയും രോഗവ്യാപന ഭീഷണിയും ഉയര്‍ന്നിരിക്കുകയാണ്‌. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തിരമായി ഇടപെട്ട്‌ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരവും തോടും ശുചീകരിക്കുകയും സ്‌ഥിരമായ മാലിന്യ സംസ്‌കരണ സംവിധാനം നടപ്പാക്കുകയും ചെയ്യണമെന്ന്‌ ബന്ധപ്പെട്ട അധികൃതരോട്‌ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Saturday 17 Jan 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW