Wednesday, March 11, 2026 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 05.06 AM

പന്തീരാങ്കാവില്‍ ടോള്‍ പിരിവിനെതിരെ കോണ്‍ഗ്രസ്‌ പ്രതിഷേധം അറസ്‌റ്റ് ചെയ്‌തു നീക്കി

uploads/news/2026/01/821159/2.jpg

കോഴിക്കോട്‌: ദേശീയപാത 66 ലെ വെങ്ങളം രാമനാട്ടുകര റീച്ചിലെ പന്തീരാങ്കാവ്‌ സ്‌ഥാപിച്ച ടോള്‍ പ്ലാസയിലെ ടോള്‍ പിരിവിനെതിരെ ഇന്നലെയും പ്രതിഷേധം.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാവിലെ ഏട്ടിന്‌ നടന്ന പ്രതിഷേധം ഡി.സി.സി. പ്രസിഡന്റ്‌ പ്രവീണ്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ടോണ്‍പ്ലാസയില്‍ റോഡില്‍ ഇരുന്ന്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പ്രശ്‌നപരിഹാരത്തിന്‌ ജില്ലാ കലക്‌റ്റര്‍ യോഗം വിളിക്കുന്നമെന്ന്‌ സമരക്കാരെ അധികൃതര്‍ അറിയയിച്ചതോടെ സമരം താല്‍കാലികമായി നിര്‍ത്തുകയാണെന്ന്‌ പ്രവീണ്‍കുമാര്‍ അറിയിച്ചു. ആവശ്യങ്ങള്‍ക്ക്‌ പരിഹാരം കണ്ടില്ലെങ്കില്‍ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട്‌ ബൈപ്പാസിലെ പന്തീരാങ്കാവ്‌ (ഒളവണ്ണ) ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ്‌ ആരംഭിച്ചതിന്‌ പിന്നാലെ വന്‍പ്രതിഷേധവും സംഘര്‍ഷവും ഇന്നലെയും ഉണ്ടായി. രാവിലെ എട്ട്‌ മണിയോടെ പിരിവ്‌ തുടങ്ങിയതോടെ രാഷ്ര്‌ടീയ പാര്‍ട്ടികളും നാട്ടുകാരുംപ്രതിഷേധവുമായെത്തിയത്‌.
സര്‍വീസ്‌ റോഡുകളുടെ നിര്‍മാണംപൂര്‍ത്തിയാക്കാതെ ടോള്‍ ഈടാക്കാന്‍ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ സൗജന്യമായി കടത്തിവിട്ടു. ഇത്‌ പോലീസും സമരക്കാരും തമ്മിലുള്ള ഉന്തിലും തള്ളിലും കയ്ായങ്കളിയിലും കലാശിച്ചു.ദേശീയപാത 66-ലെ വെങ്ങളം-രാമനാട്ടുകര റീച്ചിലാണ്‌ ടോള്‍ പിരിവ്‌ തുടങ്ങിയത്‌. പന്തീരാങ്കാവ്‌, ഒളവണ്ണ പഞ്ചായത്തുകളിലുള്ളവര്‍ക്ക്‌ ടോളില്‍ പൂര്‍ണ്ണ ഇളവ്‌ നല്‍കുക, സ്വകാര്യ ബസുകളെ ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ്‌ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്‌.
പ്രതിഷേധത്തെ തുടര്‍ന്ന്‌ ദേശീയപാതയില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി.
നിലവില്‍ 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക്‌ 340 രൂപയുടെ പാസ്‌ അനുവദിച്ചിട്ടുണ്ട്‌. 3000 രൂപയുടെ വാര്‍ഷിക പാസ്‌ എടുക്കുന്നവര്‍ക്ക്‌ ഇന്ത്യയിലെവിടെയും 200 യാത്രകള്‍ ചെയ്യാം. കോഴിക്കോട്‌ ജില്ലയിലെ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക്‌ 50 ശതമാനം ഇളവും 24 മണിക്കൂറിനുള്ളിലെ മടക്കയാത്രയ്‌ക്ക് 25 ശതമാനം ഇളവും അധികൃതര്‍ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രതിഷേധം തണുപ്പിക്കാന്‍ ഇത്‌ പര്യാപ്‌തമായിട്ടില്ല. കോഴിക്കോട്‌ ജില്ലാ കലക്‌റ്റര്‍ യോഗം വിളി്‌ക്കുമെന്ന്‌ അറിയച്ചതില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്‌ യാത്രക്കാര്‍.

Ads by Google
Advertisement
Saturday 17 Jan 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW