Wednesday, March 11, 2026 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 05.06 AM

അസ്‌ഥിരോഗ വിദഗ്‌ധരുടെ സംസ്‌ഥാന സമ്മേളനം തുടങ്ങി

uploads/news/2026/01/821158/1.jpg

കോഴിക്കോട്‌: അസ്‌ഥിരോഗ വിദഗ്‌ധരുടെ സംഘടനയായ കേരള ഓര്‍ത്തോപീഡിക്‌ അസോസിയേഷന്റെ (കെ.ഒ.എ) 45ാമത്‌ സംസ്‌ഥാന സമ്മേളനം സ്വപ്‌നനഗരിയിലെ കാലിക്കറ്റ്‌ ട്രേഡ്‌ സെന്ററില്‍ തുടങ്ങി. കാലിക്കറ്റ്‌ ഓര്‍ത്തോപീഡിക്‌ സൊസൈറ്റി (സി.എ.ഒ.എസ്‌) യാണ്‌ സമ്മേളനം സംഘടിപ്പിക്കുന്നത്‌.
സമ്മേളനം കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ മുന്‍ പ്രിന്‍സിപ്പല്‍ പ്ര?ഫ. കെ. കാര്‍ത്തികേയ വര്‍മ ഉദ്‌ഘാടനം ചെയ്‌തു. കെ.ഒ.എ സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. ശ്രീനാഥ്‌ കെ.ആര്‍ അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ ഓര്‍ത്തോപീഡിക്‌ അസോസിയേഷന്‍ (ഐ.ഒ.എ) സെക്രട്ടറി ജനറല്‍ ഡോ. രാജീവ്‌ രാമന്‍, ഓര്‍ത്തോപീഡിക്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഇന്ത്യന്‍ സ്‌റ്റേറ്റ്‌സ് (ഒയാസിസ്‌) സെക്രട്ടറി ജനറല്‍ ഡോ. റോഷന്‍ കുമാര്‍ ബി.എന്‍, കര്‍ണാടക ഓര്‍ത്തോപീഡിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ. അനില്‍ ബി. പാട്ടീല്‍, കര്‍ണാടക ഓര്‍ത്തോപീഡിക്‌ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. ഹരീഷ്‌ മൂര്‍ത്തി എന്നിവര്‍ മുഖ്യാതിഥികളായി.
ചടങ്ങില്‍ ഈ വര്‍ഷത്തെ കെ.ഒ.എ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. കെ.ഒ.എ സുവനീര്‍ പ്രകാശനവും നടന്നു. കെ.ഒ.എ സംസ്‌ഥാന സെക്രട്ടറി ഡോ. അന്‍സു ആനന്ദ്‌, കെ.ഒ.എ സംസ്‌ഥാന ട്രഷറര്‍ ഡോ. റിയാസ്‌ അലി ആര്യാടന്‍, കെ.ഒ.എ നിയുക്‌ത സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. സുബിന്‍ സുഗത്‌, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എം.കെ രവീന്ദ്രന്‍, സംഘാടക സമിതി സെക്രട്ടറി ഡോ. നിതിന്‍ കരുണ്‍, സംഘാടക സമിതി ട്രഷറര്‍ ഡോ. പ്രദീപ്‌ നായര്‍, കെ.ഒ.എ മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. അനീന്‍ നമ്പികുട്ടി, കാലിക്കറ്റ്‌ ഓര്‍ത്തോപീഡിക്‌ സൊസൈറ്റി (സി.എ.ഒ.എസ്‌) പ്രസിഡന്റ്‌ ഡോ. രാജേഷ്‌ വി.പി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി അസ്‌ഥിരോഗ വിദഗ്‌ധര്‍ക്കായി ഇന്നലെ തുടര്‍വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഉദ്‌ഘാടനം കെ.ഒ.എ സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. ശ്രീനാഥ്‌ കെ.ആര്‍ നിര്‍വ്വഹിച്ചു.
കേരളത്തില്‍ നിന്നും മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നുമായി 1250 ഡോക്‌ടര്‍മാരും സംസ്‌ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി ഇരുന്നൂറോളം പിജി വിദ്യാര്‍ഥികളുമാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌. ഇന്ന്‌ വൈകിട്ട്‌ 5ന്‌ കെ.ഒ.എ സംസ്‌ഥാന കൗണ്‍സില്‍ യോഗം നടക്കും.
സംഘടനാ കാര്യങ്ങളെ കുറിച്ച്‌ വിശദമായ ചര്‍ച്ചകളും അവലോകനങ്ങളും യോഗത്തില്‍ ഉണ്ടാവും. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ഉള്ള പ്രഗല്‍ഭ അസ്‌ഥിരോഗ വിദഗ്‌ധന്‍മാര്‍ ഇരുന്നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും ശില്‍പ്പശാലകളും നടക്കും. പിജി വിദ്യാര്‍ഥികള്‍ പ്രബന്ധങ്ങളും പോസ്‌റ്ററുകളും അവതരിപ്പിക്കും. വിവിധ കലാപരിപാടികളും നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച്‌ 35 സ്‌റ്റാളുകളും ഒരുക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 17 Jan 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW