-->
ചേര്‍ത്തല: അഭിഭാഷക ക്ഷേമനിധി 30 ലക്ഷമായി ഉയര്‍ത്തുക, പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, അഭിഭാഷക സംരക്ഷണ ബില്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി ലോയേഴ്‌സ് കോണ്‍ഗ്രസ് ചേര്‍ത്തല കോടതിയില്‍ വായ മൂടികെട്ടി സമരം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. കെ.ജെ. സണ്ണി ഉദ്‌ഘാടനം ചെയ്‌തു. ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ഡി. ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് അഡ്വ. പി. അനുരൂപ് അധ്യക്ഷത വഹിച്ചു. ജി. അനില്‍ കുമാര്‍, തോമസ് ജോസഫ്, എം.ജി ഷണ്‍മുഖന്‍, എം.ജെ ജോസഫ്, വി.എന്‍ ശുഭാഗന്‍, അബ്‌ദുള്‍ നാസര്‍, ജാക്‌സണ്‍ മാത്യു, ബി. ബെന്നിലാല്‍, ഗുരുദാസ് എച്ച്. മല്ലന്‍, ഡി. ദീപക്, സനജ, ടി.വി. ജയദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.