Thursday, March 12, 2026 Last Updated 12 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 05.05 AM

സാമ്പത്തിക തട്ടിപ്പ്‌ നഗരസഭാ കൗണ്‍സിലര്‍ വീണ്ടും റിമാന്‍ഡില്‍

uploads/news/2026/01/821155/2.jpg

ചാരുംമൂട്‌: കായംകുളം കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡി(നമ്പര്‍-എ.1091)ന്റെ ചാരുംമൂട്‌ ബ്രാഞ്ചില്‍ നിക്ഷേപമായും ചിട്ടിത്തുകയായും നിരവധി ആളുകളില്‍നിന്നും ഒരു കോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസില്‍ കായംകുളം നഗരസഭാ 26-ാം വാര്‍ഡില്‍ ചേരാവള്ളി ആലുംമൂട്ടില്‍ വീട്ടില്‍ നുജുമുദ്ദീനെ(65)നെയും വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ചാരുംമൂട്‌ ബ്രാഞ്ചിന്റെ ചുമതലക്കാരനായിരുന്ന കരീലക്കുളങ്ങര, കീരിക്കാട്‌, ഹരിശ്രീ വീട്ടില്‍ ഹരികുമാ(53)റിനെയും നൂറനാട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
നിലവില്‍ കായംകുളം നഗരസഭാ 26-ാം വാര്‍ഡില്‍ സ്വതന്ത്ര സ്‌ഥാനാ ര്‍ഥിയായി മത്സരിച്ചു ജയിച്ചയാളാണ്‌ നുജുമുദ്ദീന്‍. 2020 മുതല്‍ 2024 വരെ വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. കായംകുളത്തും ചാരുംമൂട്ടിലും സ്വര്‍ണവ്യാപാര സ്‌ഥാപനങ്ങള്‍ നടത്തിയിരുന്ന ഇയാളുടെ നേതൃത്വത്തില്‍ സൊസൈറ്റി ആദ്യ ഘട്ടത്തില്‍ മാവേലിക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുളള വ്യാപാരികളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചു. പിന്നീട്‌ ചിട്ടി ഇടപാടുകള്‍ തുടങ്ങി. തുടര്‍ന്ന്‌ പൊതുജനങ്ങളില്‍നിന്നും പണം സ്വീകരിച്ചു തുടങ്ങി .
വന്‍ പലിശ വാഗ്‌ദാനം ചെയ്‌തിരുന്ന നിക്ഷേപത്തുക തിരിച്ചു കൊടുക്കാതാകുകയും ചിട്ടികളില്‍ അടച്ച തുക നല്‍കാതാകുകയും ചെയ്‌തതോടെ 2024 അവസാനം മുതല്‍ നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു തുടങ്ങി. പണം തിരികെ ചോദിച്ചവരെ ഭീക്ഷണിപ്പെടുത്തി വിരട്ടാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നൂറനാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ നുജുമുദ്ദീനും മറ്റു കൂട്ടു പ്രതികള്‍ക്കുമെതിരേ ഏഴ്‌ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. കോ-ഓപ്പറേറ്റീവ്‌ വകുപ്പ്‌ സഹകരണ നിയമ പ്രകാരം അന്വേഷണം നടത്തി 6,18,68,346 രൂപയുടെ നഷ്‌ടമാണ്‌ സൊസൈറ്റിക്ക്‌ ഉണ്ടായിട്ടുളളതെന്ന്‌ തിട്ടപ്പെടുത്തിയിട്ടുണ്ട്‌.
നൂറനാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളുടെ അന്വേഷണത്തിനായി ജില്ലാ പോലീസ്‌ മേധാവി എം.പി മോഹനചന്ദ്രന്‍ , ചെങ്ങന്നൂര്‍ ഡി.വൈ.എസ്‌.പി എം.കെ.ബിനുകുമാ റിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന്‌ കഴിഞ്ഞ ഡിസംബര്‍ 22ന്‌ നുജുമുദ്ദീനെ കായംകുളത്തെ സ്‌ഥാപനത്തില്‍ നിന്നും അറസ്‌റ്റ് ചെയ്‌ത് റിമാന്‍ഡ്‌ ചെയ്‌തിരുന്നു. എന്നാല്‍ മൂന്ന്‌ ദിവസങ്ങള്‍ക്ക്‌ ശേഷം ഇയാള്‍ ജാമ്യംനേടി ജയില്‍ മോചിതനായി. ഇയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌ അറിഞ്ഞ്‌ തട്ടിപ്പിനിരയായ നിരവധിപേര്‍ നൂറനാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ രേഖകള്‍ സഹിതം എത്തി പരാതി നല്‍കാന്‍ തുടങ്ങിയതോടെ 11 കേസുകള്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌തു.
ജാമ്യത്തിലിറങ്ങിയശേഷം തുടര്‍ന്നുളള കേസുകളില്‍ ആലപ്പുഴ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ജാമ്യം തളളിയതിനെ തുടര്‍ന്ന്‌ ഇന്നലെ രാവിലെ നജുമുദ്ദീനെയും ഹരികുമാറിനെയും നൂറനാട്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സി.വി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്യുകയായിരുന്നു . ഇവര്‍ക്കെതിരേ കായംകുളത്തും കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളതായി പോലീസ്‌ പറഞ്ഞു. ഇരുവരേയും മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി - 2 മുമ്പാകെ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Saturday 17 Jan 2026 05.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW