Friday, March 13, 2026 Last Updated 15 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.42 AM

മകരവിളക്ക്‌ കഴിഞ്ഞിട്ടും വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ തീര്‍ത്ഥാടക പ്രവാഹം

uploads/news/2026/01/821094/2.jpg

പന്തളം: ശബരിമല മകരവിളക്ക്‌ കഴിഞ്ഞിട്ടും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക്‌ തീര്‍ത്ഥാടകരുടെ പ്രവാഹംതന്നെ. പന്തളത്ത്‌ നിന്നും തിരുവാഭരണങ്ങള്‍ ശബരീശ സന്നിധിയില്‍ എത്തിച്ചിട്ടും മണികണ്‌ഠസ്വാമിയുടെ പാദ സ്‌പര്‍ശംകൊണ്ട്‌ ധന്യമായ പന്തളത്ത്‌ തിരുവാഭരണ ഘോഷയാത്രയ്‌ക്ക് ശേഷവും ഇത്രയും ഭക്‌തര്‍ മുന്‍വര്‍ഷങ്ങളില്‍ എത്താറുണ്ടായിരുന്നില്ല. കര്‍ണാടക, ആന്ധ്രാ, തമിഴ്‌നാട്‌ എന്നി സംസ്‌ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്‌തരാണ്‌ ഇവിടെ ഏറ്റവും അധികം ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്‌. മകരജ്യോതിയും, പൊന്‍പ്രഭയില്‍ ഇരിക്കുന്ന ധര്‍മ്മശാസ്‌താവിനെയും മനം നിറച്ച്‌ കണ്ട്‌, മലയിറങ്ങിയവരാണ്‌ ഇപ്പോള്‍ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്‌.
അച്ചന്‍കോവിലാറ്റിലെ സ്‌നാനത്തിന്‌ ശേഷം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശന സായൂജ്യമടഞ്ഞ്‌ മടക്കം.

Ads by Google
Advertisement
Friday 16 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW