Wednesday, March 11, 2026 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.42 AM

അയ്യന്റെ സന്നിധിയില്‍ സോപാന സംഗീതവുമായി ബഹറിനില്‍നിന്ന്‌ കലാകാരന്മാര്‍

uploads/news/2026/01/821092/3.jpg

ശബരിമല: ആഗ്രഹം സഫലമായതിന്റെ സായൂജ്യത്തിലാണ്‌ സോപാനസംഗീതം കലാകാരന്മാരായ അമ്പലപ്പുഴ വിപിന്‍ദേവും അരുണ്‍ ദാസും. ബഹറിനില്‍ ജോലി ചെയ്യുമ്പോഴും അയ്യന്റെ മുന്നില്‍ കീര്‍ത്തനം ആലപിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം.
സന്നിധാനത്ത്‌ സോപാനസംഗീതം അവതരിപ്പിക്കാനായി ഇരുവരും പ്രത്യേക അവധിയെടുത്ത്‌ നാട്ടിലെത്തുകയായിരുന്നു. സന്നിധാനം ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ഇവരുടെ കലാവിരുന്ന്‌ അയ്യപ്പ ഭക്‌തര്‍ക്ക്‌ ഭക്‌തിസാന്ദ്രമായ സംഗീത അനുഭവമായി.
സോപാനം വാദ്യകലാസംഘം ബഹറിന്‍ അംഗങ്ങളാണ്‌ അമ്പലപ്പുഴ വിപിന്‍ദേവും അരുണ്‍ ദാസും. ഇവര്‍ക്കൊപ്പം നാട്ടിലെ താളം കലാകാരന്‍ യു. സച്ചിനുമുണ്ടായിരുന്നു സന്നിധാനത്തെ സംഗീതപരിപാടിയില്‍. അമ്പലപ്പുഴ യോഗം പേട്ട സംഘത്തിന്റെ ഒപ്പമാണ്‌ ഇവര്‍ ശബരിമലയില്‍ എത്തിയത്‌. വിപിന്‍ദേവ്‌ സ്വന്തമായി രചിച്ച്‌ സംഗീതം നല്‍കിയ കീര്‍ത്തനങ്ങളാണ്‌ ആലപിച്ചത്‌.

Ads by Google
Advertisement
Friday 16 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW