-->
പത്തനംതിട്ട: കേരള വ്യവസായ വകുപ്പിന്റെയും കേന്ദ്ര എം..എസ്.എം .ഇ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സേ്‌റ്ററ്റ് സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ് അസോസിയേഷനും, മെട്രോമാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്‌ട്രിയല്‍ എക്‌സ്പോയും വ്യവസായി മഹാസംഗമവും 16, 17, 18 തീയതികളില്‍ കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. എക്‌സ്പോയുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ 10.30ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി നിര്‍വഹിക്കും.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ര്‌ട വ്യവസായ എക്‌സ്പോയുടെ ഭാഗമായി അഞ്ഞൂറോളം സ്‌റ്റാളുകളിലായി അന്‍പത്തിനായിരത്തോളം ഉത്‌പന്നങ്ങള്‍ പരിചയപ്പെടുത്തും. പ്രമുഖ മെഷിനറി നിര്‍മാതാക്കള്‍, അവരുടെ ഉത്‌പന്നങ്ങളും, നൂതന സാങ്കേതികവിദ്യകളും, മേളയില്‍ പ്രദര്‍ശിപ്പിക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍ എന്നിവയും സംഘടിപ്പിക്കും.ൃ
18ന് വൈകിട്ട് 5.30ന് എക്‌സ്പോയുടെ സമാപനവും വ്യവസായി മഹാസംഗമവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയാകും. സംസ്‌ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി .കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും വ്യവസായ സംഗമത്തില്‍ പങ്കെടുക്കും.കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി പതിനായിരത്തിലധികം വ്യവസായികളും, പതിനെട്ട് വ്യവസായ - അനുബന്ധ മേഖലയിലെ വ്യവസായികളും, വ്യവസായി മഹാസംഗമത്തിന്റെ ഭാഗമാകും.വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്‌എസ്.ഐ.എ ജില്ലാ സെക്രട്ടറി ഫിലിപ്പ് ജോണ്‍, ജോയിന്റ് സെക്രട്ടറി പ്രകാശ് ശര്‍മ്മ, താലൂക്ക് പ്രസിഡന്റുമാരായ ജിജു നന്ദകുമാര്‍ , ജിഗു തോമസ് എന്നിവര്‍ പങ്കെടുത്തു.