-->
പന്തളം: ദേവാലയങ്ങള്‍ വിശ്വാസവും മൂല്യങ്ങളും ജീവിതത്തിലേക്ക് പകര്‍ന്നുനല്‍കുന്ന ആത്മീയ വിദ്യാലയമാണെന്നും പഠനത്തോടൊപ്പം ആത്മീയ വളര്‍ച്ചയും അനിവാര്യമാണെന്നും വിജയങ്ങള്‍ വിനയത്തോടെയും ഉത്തരവാദിത്വത്തോടെയും മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനമാകണമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെന്നൈ ഭദ്രാസന അധിപനും സെന്റ് ഡൈനേഷ്യസ് ഓര്‍ത്തഡോക്‌സ് കേന്ദ്ര പ്രസിഡന്റുമായ ഗീവര്‍ഗീസ് മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സഭയ്‌ക്കും സമൂഹത്തിനും വെളിച്ചമായ ഒരു തലമുറ വളര്‍ന്നു വരുന്നതിന്റെ തെളിവാണ് ഇത്തരം വിജയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്റ് ഡൈനീഷ്യസ് പ്രൈം സിറ്റിസണ്‍സ് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ തുമ്പമണ്‍ മര്‍ത്തമറിയം ഭദ്രാസന ദേവാലയത്തില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് അവാര്‍ഡ് വിതരണം ശുഫ്‌റോ- 26 ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹംതുമ്പമണ്‍ മര്‍ത്തമറിയം ഭദ്രാസന ദേവാലയ വികാരി ഫാ. ജിജി സാമുവല്‍ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി റിട്ട. ചീഫ് ജസ്‌റ്റിസ് ബെഞ്ചമിന്‍ കോശി , സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്‌പെഷ്യല്‍ സെക്രട്ടറി ഷൈനി ജോര്‍ജ് , സെന്റ് ഡയനീഷ്യസ്. ഓര്‍ത്തഡോക്‌സ് ഫെലോഷിപ്പ് കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ബിജു ടി മാത്യു പുത്തന്‍കാവ്,അസി വികാരിമാരായ ഫാ.അജിന്‍ പി തോമസ് ഫാ. ലിജിന്‍ എബ്രഹാം എസ് .ഡി. ഒ. എഫ് കേന്ദ്ര ജനറല്‍ സെക്രട്ടറി ഷിബു കെ എബ്രഹാം, ട്രഷറര്‍ വുമണ്‍ ജോണ്‍ ഭദ്രാസന്‍ ട്രഷറര്‍ റെജിഎം ജോണ്‍, ഇടവക സെക്രട്ടറി പി.ജി സാംകുട്ടി, യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ജോ. സെക്രട്ടറി ബീന കോശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്‌കൂള്‍ കലോത്സവത്തില്‍ സബ് ജില്ല -ജില്ലാ - സംസ്‌ഥാന തലത്തില്‍ കലാ കായി മേളകളില്‍ വിജയിച്ചവര്‍, സണ്ടേസ്‌കൂള്‍ സഹപാഠ്യ മത്സരങ്ങളില്‍ ഡിസ്‌ട്രിക്‌ട് - ഭദ്രാസന - സോണല്‍ തലങ്ങളില്‍ സമ്മാനാര്‍ഹര്‍ , മര്‍ത്തമറിയ സമാജം മത്സര പരീക്ഷകളില്‍ വിജയിച്ചവര്‍ , ജനപ്രതിനിധികള്‍, വേള്‍ഡ് ഓപ്പണ്‍ വെറ്റെന്‍സ് ചാമ്പ്യന്‍ വി. ജി മാത്യു, നീന്തലില്‍ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ദയ മേരി അജി, പ്രശസ്‌ത ചിത്രകാരന്‍ സജി തുമ്പമണ്‍ , എന്നിവര്‍ക്കും അക്കാദമിക് രംഗങ്ങളില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവര്‍ക്കും പ്രതിഭകള്‍ക്കും എക്‌സലന്‍സ് അവാര്‍ഡ് നല്‍കി.