Wednesday, March 11, 2026 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.42 AM

വിഷരഹിത ഭക്ഷണം ലഭിക്കാനുള്ള അവകാശം സംരക്ഷിക്കണം: എന്‍.എച്ച്‌.ആര്‍.എ.സി.എഫ്‌.

പത്തനംതിട്ട: വായുവും വെള്ളവും വെളിച്ചവും പോലെ ആഹാരവും പൗരന്റെ അവകാശമാണെന്നും വിഷരഹിത ഭക്ഷണം ലഭിക്കാനുള്ള അവകാശംസംരക്ഷിക്കണമെന്നും നാഷണല്‍ ഹ്യൂമന റൈറ്റ്‌സ് ആന്‍ഡ്‌ ആന്റികറപ്പഷന്‍ ഫോഴ്‌സ് എന്‍.എച്ച്‌.ആര്‍.എ.സി.എഫ്‌ യോഗം ആവശ്യപ്പെട്ടു.
മനുഷ്യന്റെ ആന്തരിക അവയവങ്ങളെ നശിപ്പിക്കുന്ന രാസപദാര്‍ഥങ്ങളും,കീടനാശിനികളും അടങ്ങിയ ഭക്ഷണം കാരണം നാട്ടില്‍ രോഗങ്ങള്‍ പടരുന്നു. പനിയും മറ്റ്‌ ശാരീരിക അസ്വസ്‌ഥതകളും സമൂഹത്തില്‍ വ്യാപിക്കുന്നു. ക്യാന്‍സര്‍രോഗികളുടെ എണ്ണം കൂടിവരുന്നതിനും ഇതാണ്‌ കാരണം.ഇതിനെതിരെ ശക്‌തമായ ഇടപെടലും നടപടിയും സ്വീകരിച്ച്‌ ഈ വിപത്ത്‌ അവസാനിപ്പിക്കണമെന്ന്‌ പത്തനംതിട്ട ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
ജില്ല കണ്‍വെന്‍ഷന്‍ ദേശീയ വൈസ്‌ പ്രസിണ്ട്‌ അഡ്വ മാത്തൂര്‍ സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ പ്രസിഡണ്ട്‌ സാജന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണിലാല്‍ വല്ല്യത്ത്‌,വിജയന്‍ മാതിരമ്പള്ളില്‍, സുഷമ കരിമ്പനക്കുഴി, സജികുമാര്‍ കോന്നി, പുഷ്‌പകുമാരി കൊട്ടന്തറ, സിബി ജെയിംസ്‌ ,വേണുഗോപാല്‍ അരുവാപ്പുലം , ജില്ലാ സെക്രട്ടറി ജോമോന്‍ പൂങ്കാവ്‌, മോഹനന്‍ മങ്ങാട്ടുതറ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 16 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW