Friday, March 13, 2026 Last Updated 14 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.42 AM

ഗരുഡവാഹനത്തിലെഴുന്നള്ളി പാര്‍ത്ഥസാരഥി, നിര്‍വൃതിയില്‍ കൃഷ്‌ണഭക്‌തര്‍

കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അഞ്ചാം ദിനത്തില്‍ ഗരുഡ വാഹനത്തിലേറി എഴുന്നെള്ളിയ ഭഗവാനെ ദര്‍ശിച്ച്‌ ഭക്‌തജനസഹസ്രങ്ങള്‍. പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ പ്രശസ്‌തമായ അഞ്ചാം പുറപ്പാട്‌ ആയാണ്‌ പാര്‍ത്ഥസാരഥിയുടെ ഗരുഡ വാഹനത്തില്‍ എഴുന്നെള്ളത്തിനെ വിശേഷിപ്പിക്കുന്നത്‌. രാത്രി അത്താഴ പൂജക്ക്‌ ശേഷമാണ്‌ ഗരുഡവാഹനം എഴുന്നെള്ളിപ്പ്‌ നടന്നത്‌ .
ഗരുഡ വാഹനം എഴുന്നള്ളിപ്പ്‌ തെക്കേ നടയിലേക്കാക്കുമ്പോള്‍ മാതാവ്‌ കുന്തി ദേവിയോടൊപ്പം കാഴ്‌ച ദ്രവ്യങ്ങളുമായി മക്കള്‍ പഞ്ച പാണ്ഡവര്‍ ശ്രീകൃഷ്‌ണ ദര്‍ശനത്തിനായി ഇവിടെ അദശ്വരായി കാത്തു നില്‍ക്കുമെന്നാണ്‌ വിശ്വാസം. ഭഗവാന്‍റെ ഗരുഡവാഹനത്തിലേറിയുള്ള തെക്കോട്ടെഴുന്നെള്ളിപ്പ്‌ ദര്‍ശിക്കുന്നത്‌ പുണ്യമാണന്നാണ്‌ സങ്കല്‌പം.
മഹാവിഷ്‌ണുവിന്റെ വാഹനമായ ഗരുഡന്റെ തടിയില്‍ തീര്‍ത്ത രൂപത്തില്‍ മുന്നോട്ടു നീട്ടിയ കൈകളും വശങ്ങളില്‍ ചിറകുകളും ദംഷ്ര്‌ടകളോടു കൂടിയ വായും ഗാംഭീര്യം തുടിക്കുന്ന മുഖവും കൊത്തുപണികളോടു കൂടിയ കിരീടവും ഒരുക്കിയാണ്‌ ഗരുഡ വാഹനം.ഇതില്‍ സ്വര്‍ണ്ണപ്രഭ, നവരത്നങ്ങള്‍ പതിച്ച മാലകള്‍, താമരപതക്കം, സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ള പൂക്കള്‍ തുടങ്ങിയ അലങ്കാരങ്ങളുമായാണ്‌ ഗരുഡവാഹനം അഞ്ചാം പൂറപ്പാടിനെത്തിയത്‌. മയൂര നൃത്തവും വാദ്യമേ ഘോഷങ്ങളും അകമ്പടി സേവിച്ച എഴുന്നെള്ളത്തിന്‌ ദീപങ്ങളൊരുക്കിയാണ്‌ ഭക്‌തജനങ്ങള്‍ സ്വീകരണം ഒരുക്കിയത്‌.

Ads by Google
Advertisement
Friday 16 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW