Wednesday, March 11, 2026 Last Updated 9 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.42 AM

റോഡ്‌ സുരക്ഷാ മാസാചരണം: സമ്മാനങ്ങളുമായി ഗതാഗത വകുപ്പ്‌

പത്തനംതിട്ട: റോഡ്‌ നിയമങ്ങള്‍ പാലിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. മറിച്ചാണേല്‍ പിഴയും ഉറപ്പ്‌. റോഡ്‌ സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റാണ്‌ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നതിന്‌ സമ്മാനങ്ങളുമായി രംഗത്തെത്തിയത്‌.
വാഹന പരിശോധന കര്‍ശനമാക്കുന്നതിനൊപ്പം ഇതിലൂടെ അപകടങ്ങള്‍ കുറയ്‌ക്കാനും കഴിയും. സീബ്രാ ലൈന്‍ കടക്കാതെ വാഹനങ്ങള്‍ നിറുത്തിയിടുക, മാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന ഭാഗത്തുകൂടി മാത്രം കാല്‍നടക്കാര്‍ റോഡ്‌ മുറിച്ചുകടക്കുക, അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഇടപെടുക, തുടങ്ങിയ കാര്യങ്ങള്‍ക്കാണ്‌ സമ്മാനം നല്‍കുന്നത്‌.
മിഠായി, പേന തുടങ്ങിയ ചെറിയ സമ്മാനങ്ങളാണെങ്കിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക്‌ അതൊരു അനുമോദനം കൂടിയാണ്‌.യൂണിഫോമിലും അല്ലാതെയും കവലകളില്‍ നില്‍ക്കുന്ന ഉദ്യോഗസ്‌ഥര്‍ വാഹനങ്ങളെയും കാല്‍നടക്കാരെയും നിരീക്ഷിക്കും. പിന്നാലെ ഉദ്യോഗസ്‌ഥരുടെ പട്രോളിംഗ്‌ സംഘവും ഉണ്ടാകും. ജില്ലയിലെ വാഹന പരിശോധനയ്‌ക്ക് അടൂര്‍ താലൂക്കിലാണ്‌ തുടക്കം കുറിച്ചത്‌.അടൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വാഹന പരിശോധനയില്‍ നിയമം പാലിച്ച 100 ഡ്രൈവര്‍മാര്‍ക്ക്‌ പേനകള്‍ നല്‍കി. അടൂര്‍ താലൂക്കില്‍ ഒരുദിവസം നടത്തിയ വാഹന പരിശോധനയില്‍ 21 ഇനങ്ങളിലായി 421 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. 1865420 രൂപ പിഴയീടാക്കി. ഹെല്‍മെറ്റും പുകപരിശോധന സര്‍ട്ടിഫിക്കറ്റും ഇല്ലാത്ത കേസുകളായിരുന്നു ഇതില്‍ കൂടുതലും.

Ads by Google
Advertisement
Friday 16 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW