Wednesday, March 11, 2026 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.42 AM

കോട്ടാങ്ങല്‍ പടയണി; സൗകര്യങ്ങള്‍ ഉറപ്പാക്കും

മല്ലപ്പള്ളി : കോട്ടാങ്ങല്‍ പടയണിക്ക്‌ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനം. പടയണി ഉത്സവം മികച്ച രീതിയിലും, പിഴവില്ലാതെയും, ജനങ്ങളുടെ സുരക്ഷ, അടിസ്‌ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തിയും നടത്തുന്നതിലേയ്‌ക്കാണ്‌ സര്‍ക്കാര്‍ വിവിധ വകുപ്പധികാരികളേയും ജനപ്രതിനിധികളേയും, കോട്ടാങ്ങല്‍ ദേവസ്വം, ഇരു പടയണി കമ്മറ്റികളുടേയും നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നത്‌. അഡ്വ. പ്രമോദ്‌ നാരായണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
കോട്ടാങ്ങല്‍ പഞ്ചായത്തിലെ അഞ്ചു മുതല്‍ പത്തുവരെ വാര്‍ഡുകളില്‍ തെരുവു വിളക്കുകള്‍ അടിയന്തരമായി സ്‌ഥാപിക്കും.ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി ക്ഷേത്രത്തിലും പരിസരത്തും ഹരിത കര്‍മ്മ സേനയെ നിയോഗിക്കും. തുണ്ടിയപ്പാറ ക്ഷേത്രം പടി റോഡിന്‍റെ അറ്റകുറ്റപണികള്‍ ചെയ്യാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി.കുളത്തൂര്‍മൂഴി ചുങ്കപ്പാറ ബാസേ്‌റ്റാ റോഡിന്‍റെ ഇരുവശങ്ങളിലേയും കാടുകള്‍ നീക്കം ചെയ്യും.
കടൂര്‍ക്കടവ്‌ പാലത്തിന്‍റെ ഇരുവശത്തേയും സമീപന റോഡിന്‍റെ അറ്റകുറ്റപണികള്‍ ചെയ്യാന്‍ പൊതുമരാമത്ത്‌ വകുപ്പിനെ ചുമതലപ്പെടുത്തി. 23 മുതല്‍ 26 വരെ കോട്ടാങ്ങല്‍ എഫ്‌.എച്ച്‌.സിയില്‍ രാത്രിയില്‍ ഡോക്‌ടറുടെ സേവനം ലഭ്യമാക്കും. ക്ഷേത്രത്തില്‍ മെഡിക്കല്‍ ടീം, ആംബുലന്‍സ്‌ എന്നിവ ഉറപ്പു വരുത്തും.
തുണ്ടിയപ്പാറയില്‍ പൊലീസ്‌ എയ്‌ഡ് പോസ്‌റ്റ് സ്‌ഥാപിക്കും,ആവശ്യത്തിന്‌ വനിതാ പൊലീസ്‌ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കും അഗ്നിശമന സേനയുടെ സേവനം ഉണ്ടാകും. കെ.എസ്‌.ആര്‍.ടി.സി റാന്നി ഡിപ്പോയില്‍ നിന്നും പടയണി സ്‌പെഷ്വല്‍ സര്‍വ്വീസും,പൊന്‍കുന്നം,മല്ലപ്പള്ളി ഡിപ്പോയില്‍ നിന്നും ആവശ്യത്തിന്‌ ബസ്‌ സര്‍വ്വീസും ഒരുക്കും.അന്യസംസ്‌ഥാന തൊഴിലാളികള്‍ ഭക്ഷണശാലകള്‍ ഒരുക്കുന്നത്‌ നിയന്ത്രിക്കുകയും മറ്റു വ്യാപാര സ്‌ഥാപനങ്ങള്‍ക്ക്‌ താത്‌കാലിക ലൈസന്‍സ്‌ നല്‍കുന്നതിന്‌ ഭക്ഷ്യസുരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തി. കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.കെ ഹരികുമാര്‍,വെള്ളാവൂര്‍ ഗ്രാമ പഞ്ചായത്തംഗം ശ്രീജിത്ത്‌,തിരുവല്ല സബ്‌കളക്‌ടര്‍ സുമിത്‌ കുമാര്‍ ഠാക്കൂര്‍ ,മല്ലപ്പള്ളി തഹസില്‍ദാര്‍ എന്‍.വി സന്തോഷ്‌, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി.അനിത,വില്ലേജ്‌ ആഫീസര്‍ സി.മഞ്‌ജുഷാ കുമാരി,ക്ഷേത്ര ഭരണസമതി പ്രസിഡന്റ്‌ സുനില്‍ വെള്ളിക്കര,സെക്രട്ടറി ടി, സുനില്‍,കോര്‍ഡിനേറ്റര്‍ അനീഷ്‌ ചുങ്കപ്പാറ,രാജശേഖരന്‍ നായര്‍,രാജന്‍പിള്ള കുന്നേല്‍,രാഹുല്‍ തച്ചേത്ത്‌,മനീഷ്‌ പുളിക്കല്‍,ടി.എ വാസുക്കുട്ടന്‍ നായര്‍,രതീഷ്‌ ചളുക്കാട്ട്‌,,വിവിധ സര്‍ക്കാര്‍ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 16 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW