Friday, March 13, 2026 Last Updated 28 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.41 AM

സഹകരണ നിക്ഷേപയജ്‌ഞം ഉദ്‌ഘാടനംചെയ്‌തു പൊതുമേഖലാ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശയെന്ന്‌ മന്ത്രി

uploads/news/2026/01/821083/2.jpg

കോട്ടയം: തദ്ദേശ സ്‌ഥാപനങ്ങളും സഹകരണ സ്‌ഥാപനങ്ങളും യോജിച്ച്‌ പ്രവര്‍ത്തിക്കുന്ന വികസന വീക്ഷണമാണ്‌ സര്‍ക്കാരിനുള്ളതെന്ന്‌ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ നിക്ഷേപയജ്‌ഞത്തിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപ സമാഹരണത്തിനു മുന്നോടിയായി സഹകരണ മേഖലയിലെ പലിശ നിരക്ക്‌ പുതുക്കി നിശ്‌ചയിച്ചു.
ഇപ്പോള്‍ പൊതുമേഖലാ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശയാണ്‌ സഹകരണ മേഖല നിക്ഷേപങ്ങള്‍ക്ക്‌ നല്‍കുന്നത്‌. നാനൂറിലധികം ഉത്‌പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക്‌ കേരളത്തിലെ സഹകരണ മേഖല വളര്‍ന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പാമ്പാടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്‌ഥാന സഹകരണ യൂണിയന്‍ ഡയറക്‌ടര്‍ കെ.എം. രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. നിക്ഷേപ സമാഹരണത്തിന്റെസോഷ്യല്‍ മീഡിയ വീഡിയോ കാമ്പയിന്‍ സഹകരണ വകുപ്പ്‌ രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്ത്‌ ബാബു ഉദ്‌ഘാടനം ചെയ്‌തു.
കേരളാ ബാങ്ക്‌ ഡയറക്‌ടര്‍ അഡ്വ. ജോസ്‌ ടോം പോസ്‌റ്റര്‍ പ്രകാശനം ചെയ്‌തു. എം. ജി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം റെജി സഖറിയ, കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. സതീഷ്‌ ചന്ദ്രന്‍ നായര്‍, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍, ചങ്ങനാശേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെയിംസ്‌ വര്‍ഗീസ്‌, പി.എ.സി.എസ്‌ ജില്ലാ സെക്രട്ടറി കെ.ജെ. അനില്‍കുമാര്‍, അസിസ്‌റ്റന്റ്‌ രജിസ്‌ടാര്‍ എ.കെ. സജിനി കുമാരി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 16 Jan 2026 10.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW