Friday, March 13, 2026 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.40 AM

പുതുതലമുറ ജനപ്രതിനിധികള്‍ ആദ്യകാല നേതാക്കളെ പഠിക്കണം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

ചങ്ങനാശേരി: ഭൗതിക സാഹചര്യങ്ങളും പശ്‌ചാത്തലങ്ങളും നന്നേ കുറവായിരുന്ന ആദ്യകാലങ്ങളിലെ ജനപ്രതിനിധികളുടെ പ്രവര്‍ത്തനം ഏറെ കഷ്‌ടപ്പാട്‌ നിറഞ്ഞതായിരുന്നു. ആദ്യകാലഘട്ടത്തില്‍ ത്യാഗപൂര്‍ണ്ണമായ ജനസേവനം നടത്തിയവരെ ഓര്‍മ്മിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയില്‍പ്പെട്ട ജനപ്രതിനിധികള്‍ പഠിക്കാന്‍ ശ്രമിക്കുകയും വേണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി.
തൃക്കൊടിത്താനം പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രസിഡന്റായിരുന്ന കെ.ജെ. ജെയിംസ്‌ കിഴക്കേപറമ്പിലിന്റെ 25ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന അനുസ്‌മരണ യോഗവും സ്‌മരണിക പ്രകാശനവും ഉദ്‌ഘാടനം ചെുകയായിരുന്നു അദ്ദേഹം.
നാലു തവണ പഞ്ചായത്ത്‌ പ്രസിഡന്റായി തുടരാനും രണ്ടു പതിറ്റാണ്ടു കാലം ഗ്രാമപഞ്ചായത്ത്‌ അംഗമായി പ്രവര്‍ത്തിക്കാനും കെ.ജെ. ജെയിംസിനു കഴിഞ്ഞു എന്നത്‌ അദ്ദേഹത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവാണെന്നും മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു.
തൃക്കൊടിത്താനം ഫൊറോനാ വികാരി ഫാ. സെബാസ്‌റ്റ്യന്‍ പുന്നശേരി അദ്ധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സീസ്‌ ജോര്‍ജ്‌ എം.പി, ജോബ്‌ മൈക്കിള്‍ എം.എല്‍.എ, വികാരി ജനറാള്‍ മോണ്‍: ആന്റണി ഏത്തയ്‌ക്കാട്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോട്ടി മുല്ലശ്ശേരി, വി.ജെ.ലാലി, സണ്ണി തോമസ്‌, വിനു ജോബ്‌, ബാബു രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സ്‌ ജെയിംസ്‌ സ്വാഗതവും സിനി പ്രിന്‍സ്‌ കൃതജ്‌ഞതയും പറഞ്ഞു.

Ads by Google
Advertisement
Friday 16 Jan 2026 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW