-->
ചങ്ങനാശേരി: ഇത്തിത്താനം ഡിവിഷനില്‍ വോട്ടെണ്ണലില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്‌ഥാനാര്‍ഥിയായ ആശ കോയിപ്പുറം ജില്ലാ കോടതിയില്‍ തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്‌തു. റിട്ടേണിങ് ഓഫീസര്‍ സാധുവായ 11 പോസ്‌റ്റല്‍ ബാലറ്റുകള്‍ തിരസ്‌കരിച്ചെന്നും ഇ.വി.എം വോട്ടുകള്‍ കൂട്ടി എഴുതിയതില്‍ ക്രമക്കേട് നടന്നെന്നും കാട്ടിയാണിത്. ഇടതു മുന്നണി സ്‌ഥാനാര്‍ഥി മൂന്നു വോട്ടിനു വിജയിക്കുകയും ചെയ്‌തു.
പോസ്‌റ്റല്‍ ബാലറ്റുകള്‍ തള്ളിയതും ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ വോട്ടുകള്‍ കൗണ്ടിംഗ് ഷീറ്റില്‍ രേഖപ്പെടുത്തുന്നതിലും ക്രമക്കേടുകള്‍ നടന്നു. റീ കൗണ്ടിങ് ആവശ്യപ്പെട്ടിട്ടും റിട്ടേണിങ് ഓഫീസര്‍ വീണ്ടും വോട്ടെണ്ണുന്നതിന് തയ്യാറായിരുന്നില്ല. തുടര്‍ന്നു ജില്ലാ കലക്‌ടര്‍ക്കും മുഖ്യ വരണാധികാരിക്കും പരാതി നല്‍കിയിട്ടും അനുകൂല നടപടി ഉണ്ടാകാത്തതിനാലാണു ജില്ലാ കോടതിയില്‍ ഇലക്ഷന്‍ ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുള്ളത്.
അഡ്വ. അനുപ് വിജയന്‍ മുഖാന്തിരം ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്‌ക്കുവാന്‍ ഉത്തരവ് നല്‍കി.