-->
കോട്ടയം: നഗരത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിന്റെ മിന്നല്‍ പരിശോധന. 17 ഗ്രാം എം.ഡി.എം.എയുമായി ആറു പേര്‍ പിടിയില്‍. കാരാപ്പുഴ സ്വദേശി ബാദുഷാ ഷാഹില്‍, ഇര്‍ഫാന്‍, ഷൈന്‍ ഷാജി, അഖില്‍ ഷിബു, ഏബല്‍ ജോണ്‍ എന്നിവരെയാണ് അറസ്‌റ്റു ചെയ്‌തത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം.
ലോഗോസ് ജങ്‌ഷനു സമീപം പ്രവര്‍ത്തിക്കുന്ന ലോഡ്‌ജില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നിരവധി കഞ്ചാവ് ലഹരി മയക്കുമരുന്നു പിടിച്ചുപറി കേസുകളില്‍ പ്രതിയായ ബാദുഷാ നഗരത്തില്‍ എത്തിയതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നു പോലീസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനിടെയാണ് ഇന്നലെ നഗരത്തില്‍ എത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന്, കോട്ടയം ഡിവൈ.എസ്.പി കെ.എസ് അരുണ്‍, നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എ.ജെ തോമസ് എന്നിവരുടെ നിര്‍ദേശാനുസരണം പോലീസ് സംഘം ഇവര്‍ താമസിച്ചിരുന്ന ലോഡ്‌ജിലെത്തി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ രാസലഹരി കണ്ടെടുത്തത്. ഇവര്‍ എല്ലാം നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണ്.