-->
ചങ്ങനാശേരി: സീനിയര്‍ സിറ്റിസണ്‍ ഫോറം ക്രിസ്‌തുമസ് ന്യൂഇയര്‍ ആഘോഷം നടത്തി. ചങ്ങനാശേരി സീനിയര്‍ സിറ്റിസണ്‍ ഫോറം നടത്തിയ ക്രിസ്‌തുമസ് ന്യൂഇയര്‍ ആഘോഷം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോമി ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള അധ്യക്ഷത വഹിച്ചു.
ഫോസ്‌കാക്ക് സെക്രട്ടറി ജനറല്‍ കെ.എം മരുത്തുടി ക്രിസ്‌തുമസ് ന്യൂഇയര്‍ സന്ദേശം നല്‍കി. പി.എം അന്‍സാരി, യുമന മാധവന്‍പിള്ള, പി.എസ് ബാബു, വൈസ് ചെയര്‍പേഴ്‌സണ്‍ നജിയ നൗഷാദ്, കൗണ്‍സിലര്‍മാരായ ബീന ജോബി, അജിത സലാം, ടി.യു അനിയന്‍കുഞ്ഞ്, ഡോ.ജയിംസ് മണിമല, പ്രഫ.ബാലകൃഷ്‌ണകുറുപ്പ്, എസ്.എ രാജീവ്, പി.എ സാലി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ കലാവിരുന്നും അവതരിപ്പിച്ചു.