Saturday, March 14, 2026 Last Updated 41 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.40 AM

പാറേമാവ്‌ പത്തേക്കര്‍ കോളനിയില്‍ കടുവയുടെ സാന്നിധ്യം; ഭീതിയില്‍ ജനം

uploads/news/2026/01/821074/2.jpg

ചെറുതോണി: ഇടുക്കി ജില്ലാ ആസ്‌ഥാനത്ത്‌ വീണ്ടും കടുവയെ കണ്ടതോടെ ജനം ഭീതിയില്‍. ഇന്നലെ രാവിലെ ഒന്‍പതിന്‌ പാറേമാവിലുള്ള പത്തേക്കര്‍ കോളനിയിലാണ്‌ കടുവയെകണ്ടത്‌. 1973 മുതല്‍ ഇവിടെ താമസിക്കുന്ന സരസമ്മ എന്ന സ്‌ത്രീയാണ്‌ കടുവയെ കണ്ടത്‌. സരസമ്മയുടെ വീടിനു പിന്നില്‍ വനമാണ്‌. വീടീനു സമീപം 50 മീറ്റര്‍ മാറി വനത്തിലാണ്‌ കടുവയെ കണ്ടത്‌.
സരസമ്മയെ കണ്ടതിനെ ത്തുടര്‍ന്ന്‌ കടുവ മുകള്‍ഭാഗത്തുള്ള വനത്തിലേക്ക്‌ ഓടിപ്പോയതായാണ്‌ അവര്‍ പറഞ്ഞത്‌. ഇവിടെ താമസമാക്കിയതിനു ശേഷം ആദ്യമായാണ്‌ കടുവയെ കണ്ടെതെന്ന്‌ സരസമ്മ പറഞ്ഞു. വെള്ളാപ്പാറ ഭാഗത്തുള്ള വനത്തിലേക്കാണ്‌ കടുവ ഓടിയത്‌. സമീപത്തുള്ള വനപാലകരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ വനപാലകര്‍ ഈ സ്‌ഥലം മുഴുവന്‍ പരിശോധിച്ചെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഞ്ഞിക്കുഴിയില്‍ പുലിയെ കണ്ടതിനെതുടര്‍ന്ന്‌ പരിശോധനക്കു കൊണ്ടുവന്നിരുന്ന ഡ്രോണ്‍ തൊടുപുഴയിലായിരുന്നതിനാല്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ മൂന്ന്‌ മണിയോടെ ഡ്രോണ്‍ ഇടുക്കിയിലെത്തിച്ചു പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പാടോ, കാഷ്‌ടമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. കടുവയെ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്‌.
കഞ്ഞിക്കുഴിയില്‍ പുലിയിറങ്ങിയതും ഇടുക്കി പാര്‍ക്കിനു സമീപവും കടുവയെ കണ്ടതും, കരിമണലിലും മീന്‍മൂട്ടിക്കു സമീപം ആനകളിറങ്ങിയതും കഴിഞ്ഞയാഴ്‌ചയിലാണ്‌. ഇടുക്കിയില്‍ വന്യമൃഗങ്ങളുടെ ശല്യം വളരെ കുറവായിരുന്നു.
അടുത്ത നാളുകളിലാണ്‌ ഇവയുടെ സാന്നിധ്യം ആള്‍ താമസമുള്ള സ്‌ഥലത്തേക്ക്‌ വ്യാപിച്ചത്‌. കുരങ്ങ്‌, കാട്ടുപന്നി, മ്‌ളാവ്‌, എന്നിവ കൃഷിയിടങ്ങളില്‍ വ്യാപകമായിറങ്ങുന്നുണ്ടെന്ന്‌ കര്‍ഷകര്‍ പറയുന്നു. അടിയന്തിരമായി വന്യമൃഗശല്യം നേരിടുന്നതിനു വനംവകുപ്പ്‌ നടപടിയെടുക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Friday 16 Jan 2026 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW