Saturday, March 14, 2026 Last Updated 10 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.40 AM

ആംബുലന്‍സിന്റെ തകരാര്‍ പരിഹരിക്കും

കട്ടപ്പന: ഇരുപതേക്കര്‍ താലൂക്ക്‌ ആശുപത്രിയിലെ ഐ.സി.യു ആംബുലന്‍സിന്റെ അറ്റകുറ്റപ്പണികള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ച്‌ സേവനം ഉടന്‍ പുനരാരംഭിക്കുമെന്ന്‌ കട്ടപ്പന നഗരസഭ ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ തോമസ്‌ മൈക്കിള്‍. കട്ടപ്പനയിലെ വര്‍ക്ക്‌ ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഉണ്ടായ സാങ്കേതിക തടസം മനസിലാക്കി ഡി.എം.ഒയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയിലുള്ള വര്‍ക്‌ ഷോപ്പിലേക്ക്‌ വാഹനം കൊണ്ടുപോയിരിക്കുകയാണ്‌.
ഈ വര്‍ക്ക്‌ഷോപ്പില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. കട്ടപ്പന താലൂക്ക്‌ ആശുപത്രിക്ക്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ അനുവദിച്ചു നല്‍കിയ ഐ.സി.യു ആംബുലന്‍സാണ്‌ കഴിഞ്ഞ രണ്ടര മാസക്കാലമായി അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട്‌ കട്ടപ്പന പാറക്കടവിലുള്ള വര്‍ക്ക്‌ഷോപ്പില്‍ കിടന്നിരുന്നത്‌. വാഹനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള സാങ്കേതിക തടസത്തെ തുടര്‍ന്ന്‌ രണ്ടര മാസമായി ആംബുലന്‍സിന്റെ സേവനം ആശുപത്രിയില്‍ ലഭ്യമല്ലായിരുന്നു. ആംബുലന്‍സിനെ ആശ്രയിക്കുന്ന നിരവധി ആളുകള്‍ വിഷയത്തില്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

Ads by Google
Advertisement
Friday 16 Jan 2026 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW