Saturday, March 14, 2026 Last Updated 41 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.40 AM

സജിയുടെ പരിശീലനത്തില്‍ ഏതു നായയും മുട്ടുമടക്കും

ചെറുതോണി: നാടു നീളെ നായ്‌ക്കള്‍ക്കെതിരെ പ്രക്ഷോഭമുയരുമ്പോള്‍ നായ്‌ക്കളെ അനുസരണയുള്ള മിടുക്കന്‍മാരാക്കി വിടുകയാണ്‌ ഇടുക്കിയിലെ സജി എം.കൃഷ്‌ണന്‍. ഇതിനായി ഒരു പരിശീലനക്കളരിതന്നെ സജിക്ക്‌ ഇടുക്കിയിലുണ്ട്‌. സംസ്‌ഥാന കുടുംബശ്രീ മിഷന്റെയും ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെയും സഹായത്തോടെയാണ്‌ നായപരിശീലന കേന്ദ്രം സ്‌ഥാപിച്ചിരിക്കുന്നത്‌. സെക്യൂര്‍ ഡോഗ്‌ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിലേക്ക്‌ നായ്‌ക്കളെ പരിശീലിപ്പി ക്കാന്‍ നിരവധി പേരാണെത്തുന്നത്‌.
ഇടുക്കിയിലെ ആദ്യത്തെ നായ പരിശീലനകേന്ദ്രമാണിത്‌. ബല്‍ജിയന്‍ മലിനോയ്‌സ്, റോട്‌ വീലര്‍, ഹസ്‌ക്കി, പണ്മ്‌, ലാബ്രഡോര്‍, ഡാഷ്‌, പൊമറേനിയന്‍, തുടങ്ങിയ മുന്തിയ ഇനം നായ്‌ക്കള്‍ മുതല്‍ നാടന്‍ നായ്‌ക്കള്‍ വരെ സജിയുടെ പരിശീലന കേന്ദ്രത്തിലെ പഠിതാക്കളാണ്‌.
അനുസരണശീലം, വ്യക്‌തി സുരക്ഷ, വീട്‌, തോട്ടം കാവല്‍, എന്നിങ്ങനെയാണ്‌ പരിശീലന മുറകള്‍. ഉടമസ്‌ഥനെ അനുസരിപ്പിക്കാന്‍ 15 മുതല്‍ 30 ദിവസം വരെയുള്ള പരിശീലനംമതി. തോട്ടങ്ങളുടെയും മറ്റു കാവലിനുള്ള പരിശീലനം നല്‍കാന്‍ മൂന്നു മാസം വരെ വേണ്ടി വരും. നായ്‌ക്കളെ അനുസരിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനം നേടിയിട്ടുള്ള സജി 2021 ലാണ്‌ സ്‌ഥാപനം തുടങ്ങുന്നത്‌.
ഇതുവരെ അഞ്ഞൂറോളം നായ്‌ക്കള്‍ പരിശീലനം നേടിക്കഴിഞ്ഞു. ഇതിനിടെ സജി പരിശീലനം നല്‍കിയ ബല്‍ജിയന്‍ ഇനത്തില്‍പ്പെട്ട ഒരുനായയെ സംസ്‌ഥാന ഡോഗ്‌ സ്‌ക്വാഡിലേക്കു സംഭാവന ചെയ്‌തു. 2024ല്‍ അന്നത്തെ ജില്ലാ പോലീസ്‌ മേധാവിയാണ്‌ നായയെ സ്വീകരിച്ചത്‌.ഇപ്പോള്‍ വിവിധ ഇനങ്ങളിലായി അന്‍പതോളം നായ്‌ക്കള്‍ പരിശീലനത്തിലുണ്ട്‌. നായ്‌ക്കളെ പാര്‍പ്പിക്കാന്‍ ഹോസ്‌റ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Friday 16 Jan 2026 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW