-->
കട്ടപ്പന: കാട്ടാന ഇറങ്ങുന്നത് പതിവായതോടെ കാഞ്ചിയാര്‍ മറ്റപ്പള്ളി കാവടി കവല മേഖലകളില്‍ ജന ജീവിതം ദുസഹമാകുന്നു. കഴിഞ്ഞദിവസം കാവടിക്കവല ഭാഗത്ത് കാട്ടാന ജനവാസ മേഖലയില്‍ ഇറങ്ങി കൃഷിദേഹങ്ങള്‍ നശിപ്പിച്ചിരുന്നു. മറ്റപ്പള്ളി മുതല്‍ ഒരു കിലോമീറ്റര്‍ 200 മീറ്റര്‍ ഭാഗത്ത് വനം വകുപ്പ് ഫെന്‍സിങ് സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ബാക്കി ഭാഗത്തുകൂടി അടിയന്തരമായി ഫെന്‍സിങ് സ്‌ഥാപിച്ച് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടി വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാ ആവശ്യം ശക്‌തമാകുകയാണ്.
വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് കാഞ്ചിയാര്‍ പഞ്ചായത്തിലെ മറ്റപള്ളി കാവടി കവല മേഖലകള്‍. ഇവിടെ ഒരുഭാഗത്ത് വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനാണ്. മറുഭാഗം ജനവാസ മേഖലയും. വര്‍ഷങ്ങളായി വിവിധ സമയങ്ങളില്‍ ഈ ഭാഗത്ത് കാട്ടാന ഇറങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു.
ഇത് കണക്കിലെടുത്ത് വനം വകുപ്പ് മറ്റപ്പള്ളി മുതല്‍ ഒരു കിലോമീറ്റര്‍ 200 മീറ്റര്‍ ഭാഗത്ത് കഴിഞ്ഞ നാളില്‍ സോളാര്‍ വൈദ്യുതി സ്‌ഥാപിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ബാക്കി ഭാഗവും വനമേഖലയും ജനവാസ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഈ ഭാഗത്തുകൂടി അടിയന്തരമായി സോളാര്‍ ഫെന്‍സിങ് സ്‌ഥാപിച്ച് കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള സാഹചര്യം വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞദിവസം മറ്റപ്പള്ളി ഭാഗത്ത് കാട്ടാന രാത്രിയില്‍ ഇറങ്ങിയെങ്കിലും ഫെന്‍സിങ് ഉണ്ടായിരുന്നതിനാല്‍ ജനവാസ മേഖലയിലേക്ക് കാട്ടാന എത്തിയില്ല.
എന്നാല്‍ അഞ്ചുദിവസം മുമ്പ് കാവടി കവല ഭാഗത്ത് ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി കൃഷിയിടത്തില്‍ എത്തി വാഴകള്‍ അടക്കം നശിപ്പിച്ചു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാട്ടാന ഇറങ്ങുന്ന സമയം സ്‌ഥലത്തെത്തി പടക്കം പൊട്ടിച്ചു മറ്റും ആനയെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിടു ന്നുണ്ടെങ്കിലും കുറച്ചുദിവസങ്ങള്‍ക്കുശേഷം വീണ്ടും കാട്ടാനകള്‍ തിരികെയെത്തുന്ന സാഹചര്യമാണ്.
കാട്ടാനയെ കൂടാതെ പെരുമ്പാമ്പ് അടക്കമുള്ള ഇഴജന്തുക്കളും വീടു കളിലേക്കും പറമ്പുകളിലേക്ക് എത്തുന്നതായും ആളുകള്‍ പറയുന്നു.