Saturday, March 14, 2026 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.40 AM

കെ.ജി.ഒ.എ. സംസ്‌ഥാന കലാമേള 17, 18 തീയതികളില്‍ തൊടുപുഴ അല്‍അസ്‌ഹര്‍ കോളജില്‍

തൊടുപുഴ: കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ഒ.എ) 7ാമത്‌ സംസ്‌ഥാന കലാമേള 17, 18 തീയതികളില്‍ തൊടുപുഴ അല്‍അസ്‌ഹര്‍ കോളേജില്‍ നടത്തുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംഘടന രൂപംകൊണ്ട്‌ 60 വര്‍ഷം തികയുന്ന വജ്ര ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന കലാമേള 17ന്‌ രാവിലെ ഒന്‌പതിന്‌ ചലച്ചിത്രതാരം അനാര്‍ക്കലി മരയ്‌ക്കാര്‍ ഉദ്‌ഘാടനം ചെയ്യും.
സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ മത്സരങ്ങളില്‍നിന്ന്‌ വിജയികളായ 1000 ഓളം പേര്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഉദ്‌ഘാടന യോഗത്തില്‍ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. എസ്‌.ആര്‍ മോഹനചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്‌, സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ കെ.പി മേരി, ജില്ലാ സ്‌പോര്‍ട്‌സ് കൗണണ്‍സില്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫൈസല്‍, കെ.ജി.ഒ.എ സംസ്‌ഥാന ട്രഷറര്‍ എ. ബിന്ദു എന്നിവര്‍ പങ്കെടുക്കും. 18ന്മൂന്നിന്‌ നടക്കുന്ന സമാപന സമ്മേളനം കെ.പി. മേരി ഉദ്‌ഘാടനം ചെയ്യും. എസ്‌.ആര്‍ മോഹനചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
സിനിമാസംവിധാകന്‍ മിഥുന്‍ മാനുവല്‍ തോമസ്‌ മുഖ്യാതിഥിയാകും. കെ.ജി.ഒ.എ ജനറല്‍ സെക്രട്ടറി എം. ഷാജാന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ജയന്‍ പി. വിജയന്‍ എന്നിവര്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ ലൈഫ്‌ ഭവനപദ്ധതിയില്‍പ്പെടുത്തി കെ.ജി.ഒ.എ കേരളത്തില്‍ ഇതിനകം 54 വീടുകള്‍ നിര്‍മിച്ച്‌ നല്‍കി. സംഘടന രൂപീകരിച്ചതിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഈ വര്‍ഷം ആറ്‌ വീടുകള്‍ കൂടി നിര്‍മിച്ച്‌ 60വീടുകള്‍ പൂര്‍ത്തീക രിക്കുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. ആറ്‌ വേദികളിലായാണ്‌ മത്സരങ്ങള്‍ നടക്കുന്നത്‌. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ്‌ മത്സരങ്ങള്‍ നടത്തുന്നത്‌.
പത്രസമ്മേളനത്തില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ജയന്‍ പി. വിജയന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണസില്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫൈസല്‍, പി.എസ്‌ അബദുള്‍ സമദ്‌, ഡോ. ബോബി പോള്‍, ഷെല്ലി ജയിംസ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 16 Jan 2026 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW