-->
ചേര്‍ത്തല: അര്‍ത്തുങ്കല്‍ പള്ളിയിലെ മകരം തിരുനാളിനോടനുബന്ധിച്ച് ലക്ഷ കണക്കിന് ആള്‍ക്കാരെത്തുന്ന കടപ്പുറത്ത് അടിയുന്ന ജൈവ മാലിന്യ സംസ്‌കരണത്തിനായി ചേര്‍ത്തല തെക്ക് പഞ്ചായത്ത് ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് ഒരുക്കി. അഗ്രി പോയന്റ് ജൈവ മാലിന്യ സംസ്‌കരണ ഏജന്‍സിയുടെ സഹകരണത്തോ ടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ. അഭിനയ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് രജിമോള്‍ ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ അനിത മേരി, വികസന സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ആന്റണി, ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്‌മോന്‍ മാടവന, പഞ്ചായത്ത് അംഗങ്ങളായ കെ.പി. പ്രശാന്ത്, ജോണ്‍ ബ്രിട്ടോ,
മര്‍ക്കോസ്, അര്‍ജ്‌ജുന്‍, മാത്യൂ, മഞ്ചുഷ ജയന്‍, ഹെഡ് ക്ലര്‍ക്ക് സുധീര്‍, അഗ്രി പോയിന്റ് മാനേജര്‍ ശിവദാസ്, രഞ്‌ജിത്ത് എന്നിവര്‍ പങ്കെടുത്തു.