-->
അമ്പലപ്പുഴ: പത്തുനാള്‍ നീണ്ട ശബരിമല തീര്‍ഥാടനം പൂര്‍ത്തിയാക്കി അമ്പലപ്പുഴ സംഘം മടങ്ങിയെത്തി. തീര്‍ഘാടനത്തിലെ അവസാന ചടങ്ങായ മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്ന് പതിനെട്ടാം പടിക്കലേക്കുള്ള അമ്പലപ്പുഴ സംഘത്തിന്റെ ശിവേലി എഴുന്നള്ളത്ത് പൂര്‍ത്തിയാക്കി വടക്കേ നടയിലൂടെ കയറി തിരുവാഭരണച്ചാര്‍ത്ത് തൊഴുത് ഇന്നലെ രാത്രി എട്ടിന് മലയിറങ്ങി. എഴുന്നള്ളത്ത് പതിനെട്ടാം പടിക്കല്‍ എത്തിയപ്പോള്‍ പടി കഴുകി പിടിയില്‍ കര്‍പ്പൂരാരാധന നടത്തി. പമ്പയില്‍നിന്നും അമ്പലപ്പുഴയിലേക്ക് കെ.എസ്.ആര്‍.ടി. സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി. അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി സ്വാമി ഭക്‌തര്‍ ഭവനങ്ങളിലേക്ക് മടങ്ങി. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പടെ ദേവസ്വം അധികാരികള്‍ വിരിയിലെത്തി പെരിയ സ്വാമിയുമായി സംസാരിക്കുകയും പതിനെട്ടാം പടി കയറിയപ്പോള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ നടപടികളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു.
ആചാരപരമായ ശീവേലി എഴുന്നള്ളത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് പോലീസിന് വ്യക്‌തമായ നിര്‍ദ്ദേശവും നല്‍കുകയുണ്ടായി. ജനുവരി ആറിന് അമ്പലപ്പുഴയില്‍നിന്നു യാത്ര തിരിച്ച സംഘം മണിമല ആഴി പൂജ, എരുമേലി പേട്ട തുള്ളല്‍, പമ്പാ സദ്യ എന്നീ ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 13നാണ് സന്നിധാനത്ത് എത്തിയത്.
പതിനെട്ടാം പടി കയറുന്ന അവസരത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും സംഘത്തിന് മോശമായ അനുഭവം നേരിടേണ്ട സാഹചര്യമുണ്ടായി.
സമൂഹപ്പെരിയോന്‍ എന്‍. ഗോപാലകൃഷ്‌ണപിള്ള ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സംഘം ഭാരവാഹികളായ ആര്‍.ഗോപകുമാര്‍, കെ. ചന്ദ്രകുമാര്‍, ബിജു ജി, ജിതിന്‍ രാജ്, വിജയ് മോഹന്‍ എന്നിവര്‍ യാത്രയ്‌ക്ക് നേതൃത്വം നല്‍കി.