Friday, March 13, 2026 Last Updated 28 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.38 AM

വെര്‍ച്വല്‍ തൊഴില്‍മേള നാളെ; ഗള്‍ഫ്‌ രാജ്യങ്ങളില്‍ നൂറിലധികം ഒഴിവുകള്‍

ആലപ്പുഴ: വിജ്‌ഞാനകേരളം പദ്ധതിയുടെ ഭാഗമായി നാളെ വെര്‍ച്വല്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. സ്‌കില്‍ ഡെലിവറി പ്ലാറ്റ്‌ഫോം കേരള (എസ്‌.ഡി.പി.കെ) മുഖേന രാവിലെ 10 മുതല്‍ വൈകിട്ട്‌ അഞ്ചുവരെയാണ്‌ മേള നടക്കുന്നത്‌.
കാര്‍മല്‍ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌ ആന്‍ഡ്‌ ടെക്‌നോളജി പുന്നപ്ര, കൊച്ചിന്‍ യൂണിവഴ്‌സിറ്റി കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌ പുളിങ്കുന്ന്‌, കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌ ആന്‍ഡ്‌ മാനേജ്‌മെന്റ്‌ പുന്നപ്ര, കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌ ചേര്‍ത്തല എന്നിവിടങ്ങളിലെ എസ്‌.ഡി.പി.കെ സെന്ററുകളിലാണ്‌ മേള ക്രമീകരിച്ചിട്ടുള്ളത്‌.
യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്‌ തുടങ്ങിയ ഗള്‍ഫ്‌ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളില്‍ കാഷ്യര്‍, സെയില്‍സ്‌ എക്‌സിക്യൂട്ടീവ്‌, സെക്യൂരിറ്റി സ്‌റ്റാഫ്‌, ഡ്രൈവര്‍ തുടങ്ങിയ തസ്‌തികകളിലായി നൂറിലധികം ഒഴിവുകളുണ്ട്‌. കൂടാതെ പ്രമുഖ കമ്പനികളിലായി ബ്രാഞ്ച്‌ മാനേജര്‍, അക്കൗണ്ട്‌ മാനേജര്‍, ഫിസിയോതെറാപ്പിസ്‌റ്റ്, കസ്‌റ്റമര്‍ സപ്പോര്‍ട്ട്‌ എക്‌സിക്യൂട്ടീവ്‌, കസ്‌റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്‌, പ്രോസസ്‌ ട്രെയിനി കണ്‍സല്‍ട്ടന്റ്‌, പ്ലേസ്‌മെന്റ്‌ ഹെഡ്‌, മീഡിയ ഹെഡ്‌ തുടങ്ങി വിവിധ തസ്‌തികകളിലായി ആയിരത്തോളം ഒഴിവുകളാണുള്ളത്‌. തൊഴിലന്വേഷകര്‍ക്ക്‌ ഡി.ഡബ്ല്യു.എം.എസ്‌ പോര്‍ട്ടല്‍ വഴി ജനുവരി 17 വരെ അപേക്ഷിക്കാം. പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌തശേഷം വെര്‍ച്വല്‍ തൊഴില്‍ മേള എന്ന്‌ സെര്‍ച്ച്‌ ചെയ്‌ത് അനുയോജ്യമായ തൊഴില്‍ മേഖലയില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8078310312 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Ads by Google
Advertisement
Friday 16 Jan 2026 10.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW