Friday, March 13, 2026 Last Updated 28 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.38 AM

ജനതാദള്‍ (എസ്‌)- ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദള്‍ ലയനത്തില്‍ പങ്കെടുക്കില്ലെന്ന്‌ ഒരുവിഭാഗം നേതാക്കള്‍

ആലപ്പുഴ: ജനതാദള്‍ (എസ്‌) കേരള ഘടകം പൂര്‍ണമായി ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദളില്‍ ലയിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന്‌ ജനതാദള്‍ (എസ്‌) സംസ്‌ഥാന നിര്‍വാഹക സമിതി, സംസ്‌ഥാന പാര്‍ലമെന്ററി ബോര്‍ഡംഗം അഡ്വ.ബിജിലി ജോസഫ്‌, സംസ്‌ഥാന നിര്‍വാഹക സമിതിയംഗം ജോസഫ്‌ പാട്രിക്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി. ഏതാനും നേതാക്കളുടെ രാഷ്‌ട്രീയ സ്‌ഥാനമാനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്‌ ലയനം.
പാര്‍ട്ടിയിലെ ഭൂരിഭാഗവും ലയനത്തിന്‌ എതിരാണ്‌. ഇവര്‍ ലയന സമ്മേളനത്തില്‍ നിന്നു വിട്ടുനില്‍ക്കും.
ഇവര്‍ ഒത്തുചേര്‍ന്ന്‌ തുടര്‍ന്നുള്ള രാഷ്‌ട്രീയ നിലപാടുകള്‍ ഉടനെ വ്യക്‌തമാക്കും.
ജനതാദള്‍ (എസ്‌) സംസ്‌ഥാന കൗണ്‍സിലോ സംസ്‌ഥാന നിര്‍വാഹക സമിതി യോഗമോ വിളിച്ചുചേര്‍ക്കാതെയുള്ള ഏകപക്ഷീയമായ ലയന തീരുമാനം ജനാധിപത്യ വിരുദ്ധമാണ്‌.
സംസ്‌ഥാന പ്രസിഡന്റ്‌ മാത്യു.ടി.തോമസ്‌ എം.എല്‍.എ മൂന്നു വര്‍ഷത്തിനിടെ സംസ്‌ഥാന കൗണ്‍സില്‍ യോഗം വിളിച്ചിട്ടില്ല.
സംസ്‌ഥാന നിര്‍വാഹക സമിതിയോഗം ചേര്‍ന്നിട്ടും രണ്ടുവര്‍ഷത്തിലധികമായി. ഇതിനിടെയുണ്ടായ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഘടകങ്ങളെ വിളിച്ചുകൂട്ടി പ്രവര്‍ത്തനം നടത്താനുമായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയെക്കാള്‍ പാര്‍ട്ടി പിന്നിലായി പോയി.
സംസ്‌ഥാന പ്രസിഡന്റ്‌ നാമനിര്‍ദേശം ചെയ്‌ത ഭാരവാഹികളെ മാത്രം വിളിച്ചുചേര്‍ത്ത്‌ തീരുമാനമെടുക്കുകയാണ്‌.
ഇത്‌ വാട്‌സ് ആപ്‌ ഗ്രൂപ്പിലൂടെ അറിയിക്കുന്നതാണ്‌ നേതൃത്വം ചെയ്യുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി.
കൊച്ചിയില്‍ നാളെ നടക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദളുമായുള്ള ലയനസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ്‌ ജോസ്‌ തെറ്റയില്‍ പോലും പങ്കെടുക്കില്ലെന്നാണ്‌ അറിയുന്നതെന്നും കോണ്‍ഗ്രസിനെ തള്ളിപറഞ്ഞുകൊണ്ട്‌ ബി.ജെ.പി വിരുദ്ധത പറയുന്നതിനോട്‌ യോജിപ്പില്ലെന്നും അവര്‍ അറിയിച്ചു.

Ads by Google
Advertisement
Friday 16 Jan 2026 10.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW