Friday, March 13, 2026 Last Updated 23 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.38 AM

രണ്ട്‌ മെമ്പര്‍മാരെ സി.പി.എമ്മില്‍നിന്ന്‌ പുറത്താക്കി

എടത്വാ: തലവടി പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സി.പി.എം - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട്‌ ആരോപിച്ച്‌ രണ്ട്‌ മെമ്പര്‍മാരായ ലോക്കല്‍ കമ്മറ്റി അംഗങ്ങളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന്‌ പുറത്താക്കി. മറ്റൊരംഗത്തേയും പുറത്താക്കാന്‍ സാധ്യത. തലവടി ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും തലവടി നോര്‍ത്ത്‌ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമായ എം.ജി. കൊച്ചുമോന്‍, സുജി സന്തോഷ്‌ എന്നിവരെയാണ്‌ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ പുറത്താക്കിയത്‌. ഇതോടെ ഇവര്‍ക്ക്‌ ലോക്കല്‍ കമ്മറ്റി അംഗത്വവും നഷ്‌ടപ്പെടും.
മറ്റൊരു പഞ്ചായത്ത്‌ മെമ്പറായ ബി. രമേഷ്‌ കുമാറിനെതിരെയും സി.പി.എം നടപടിക്ക്‌ ഒരുങ്ങുകയാണ്‌. രമേഷ്‌ കുമാര്‍ തലവടി സൗത്ത്‌ ലോക്കല്‍ കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ തലവടി പഞ്ചായത്ത്‌ കമ്മിറ്റി കണ്‍വീനറുമാണ്‌. നേതൃത്വം അറിയാതെയുള്ള കൂട്ടുകെട്ടി നെതിരെ സി.പി.എം. താക്കീത്‌ നല്‍കിയിരുന്നു. താക്കീതിനെ തുടര്‍ന്ന്‌ എം.ജി കൊച്ചുമോനും ബി. രമേഷ്‌ കുമാറും മറ്റൊരു പഞ്ചായത്ത്‌ അംഗമായ അഞ്ചു സന്തോഷും സ്‌റ്റാന്‍ഡിങ്‌ കമ്മറ്റിയില്‍നിന്ന്‌ രാജിവെച്ചിരുന്നു. അഞ്‌ജു സന്തോഷിന്‌ പാര്‍ട്ടിയുടെ ഔദ്യോഗിക ചുമതലയില്ല. സുജി സന്തോഷ്‌ ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗമായാണ്‌ തെരഞ്ഞെടുത്തത്‌.
സ്‌റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍പഴ്‌സണ്‍ സ്‌ഥാനം വനിത സംവരണമാണ്‌. സുജി സന്തോഷ്‌ രാജിവെച്ചാല്‍ ആകെയുള്ള മറ്റൊരു വനിതാ അംഗം ബി.ജെ.പിയില്‍നിന്നുള്ളതാണ്‌. ഇവര്‍ക്ക്‌ ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം ലഭിക്കുന്ന സാഹചര്യമാണ്‌. അതാണ്‌ സുജി സന്തോഷ്‌ രാജിക്ക്‌ ഒരുങ്ങാത്തത്‌.
സി.പി.എം നടപടിക്ക്‌ ഒരുങ്ങിയെങ്കിലും ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിച്ചിട്ടില്ല. ബി.ജെ.പി നേതൃത്വം വടിയെടുത്താന്‍ മൂന്ന്‌ പഞ്ചായത്ത്‌ അംഗങ്ങളും പാര്‍ട്ടിക്ക്‌ പുറത്തുപോകും. സി.പി.എം നടപടി പോലെ ബി.ജെ.പി നടപടിയുമായി മുന്നോട്ടുപോകാന്‍ സാധ്യത കുറവാണ്‌.

Ads by Google
Advertisement
Friday 16 Jan 2026 10.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW