-->
ശബരിമല: കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞപ്പോള്‍ സന്നിധാനം മാത്രമല്ല സ്വാമി അയ്യപ്പന്റെ പൂങ്കാവനമാകെ കര്‍പ്പൂര ദീപങ്ങള്‍ പ്രഭ പരത്തി. ശരണം വിളികള്‍ക്കൊപ്പം ഉയര്‍ന്ന തൊഴുകൈകള്‍ ഭക്‌തിയുടെ തണല്‍ തീര്‍ത്തു. തിരുവാഭരണം ചാര്‍ത്തി മകരസംക്രമ സന്ധ്യയില്‍ പൊന്നണിഞ്ഞ കോവിലിനുള്ളില്‍ ദീപാരാധന നടന്നപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ അങ്ങ് പൊന്നമ്പലമേട്ടിലേക്കായിരുന്നു.
താഴെ തിരുമുറ്റത്തും വലിയ നടപ്പന്തലിലും ഒക്കെയായി തിങ്ങിനിറഞ്ഞിരുന്ന തീര്‍ത്ഥാടകര്‍ ഉച്ചയോട് കൂടി മകരജ്യോതി കാണാ ന്‍ കഴിയുന്ന ഭാഗങ്ങളിലേക്ക് മാറി.
ഇതൊടെ മകര ജ്യോതി ദര്‍ശനം ലഭിക്കുന്നിടങ്ങളിലെല്ലാം തിക്കും തിര ക്കുമായി.
തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്‌ക്കുള്ള മണിനാദം കേട്ടതോടെ പണ്ടിത്താവളത്തെയും കൊപ്രാക്കളം ഭാഗങ്ങളിലേയും പര്‍ണശാലകളില്‍ ഉള്ളവരും പൂങ്കാവനത്തിലെ 18 മലകളില്‍ മകരജ്യോതി കാണാന്‍ കാത്തു നിന്നവരുടെയും നോട്ടം പൊന്നമ്പല മേട്ടിലെക്കായിരുന്നു.
അവര്‍ ശരണം വിളികളോടെ കാ ത്ത് നില്‌ക്കവെ ഒരു വര്‍ഷത്തെ ഭക്‌തിനിര്‍ഭരമായ കാത്തിരിപ്പിന് വിരാമമിട്ട് പുണ്യ പ്രകാശമായി മകര ജ്യോതി തെളിഞ്ഞു.
ജ്യോതി ദര്‍ശനം കഴിഞ്ഞതോടെ തിരുവാഭരണം ചാര്‍ത്തി അയ്യപ്പനെ കാണാനുള്ള തിരക്കായിരുന്നു. വടക്കേ നട വഴി തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി ഓടിക്കയറി. പാണ്ടിത്താവളം ഭാഗത്തും സന്നിധാനത്തിന്റെ പരിസരങ്ങളിലും നിന്ന് ജ്യോതി കണ്ടവര്‍തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ സ്വാമിയേയും ദര്‍ശിച്ച് ഒരു പുഴയായി പമ്പയിലേക്കൊഴുകി.