Wednesday, March 11, 2026 Last Updated 30 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.47 PM

കേരളാ മുസ്ലിം ജമാഅത്ത്‌ കേരള യാത്രക്ക്‌ പത്തനംതിട്ടയില്‍ സ്വീകരണം

uploads/news/2026/01/820934/4.jpg

പത്തനംതിട്ട: വന്യജീവി ആക്രമണത്തില്‍ നിന്ന്‌ കര്‍ഷകരെയും കാര്‍ഷിക മേഖലയെയും സംരക്ഷിക്കാന്‍ ശാസ്‌ത്രീയ പരിഹാര മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി കണ്ടെത്തണമെന്ന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു.
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രക്ക്‌ പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം.
എല്ലാ മനുഷ്യരിലും പരസ്‌പര സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശമെത്തിക്കലാണ്‌ യാത്രയുടെ ലക്ഷ്യം.ഏത്‌ പ്രതിസസി ഘട്ടത്തിലും സഹജീവികളെ കൈവിടരുത്‌.
വിഭാഗീയതയും വര്‍ഗീയതയും നമ്മുടെ നാടിനാപത്താണ്‌. കാന്തപുരം പറഞ്ഞു.
സയ്യിദ്‌ അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനം ആന്റോ ആന്റണി എം .പി ഉദ്‌ഘാടനം ചെയ്‌തു.അഷ്‌റഫ്‌ ഹാജി അലങ്കാര്‍ അദ്ധ്യക്ഷത വഹിച്ചു.യാത്രാ ഉപനായകരായ സയ്യിദ്‌ ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി,പേരോട്‌ അബ്‌ദുല്‍ റഹ്‌മാന്‍ സഖാഫി പ്രസംഗിച്ചു.എച്ച്‌ ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി,ഫിര്‍ദൗസ്‌ സുറൈജി പ്രമേയ ഭാഷണം നടത്തി. പത്തനംതിട്ടയില്‍ റാലിയും സെന്റിനറി ഗാര്‍ഡ്‌ പരേഡും നടന്നു.

Ads by Google
Advertisement
Thursday 15 Jan 2026 12.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW