-->
പത്തനംതിട്ട: ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്‌റ്റ് ഓഫീസ് ഉപരോധിച്ചു. സംസ്‌ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.സജി സമരം ഉദ്‌ഘാടനം ചെയ്‌തു. ജില്ല പ്രസിഡന്റ് എസ്. ഹരിദാസ് അധ്യക്ഷത വഹിച്ചു . ജില്ല സെക്രട്ടറി പി.ബി.ഹര്‍ഷകുമാര്‍, ജില്ലാ ഭാരവാഹികളായ രാജു എബ്രഹാം,ആര്‍.സനല്‍കുമാര്‍, പി.ജെ.അജയകുമാര്‍,എം. ബി. പ്രഭാവതി കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
നേതാക്കളായ കെ സി രാജഗോപാലന്‍, മലയാലപ്പുഴ മോഹനന്‍, എം. വി.സഞ്‌ജു, ശ്യാമ ശിവന്‍, സക്കീര്‍ അലങ്കാരത്ത്, ബൈജു ഓമല്ലൂര്‍, ആര്‍. ഉണ്ണികൃഷ്‌ണപിള്ള, ഫ്രാന്‍സിസ് വി ആന്റണി, ടി .പി.രാജേന്ദ്രന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. ഫെബ്രുവരി 12ന് സംയുക്‌ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്‌തിട്ടുള്ള ദേശീയ പണിമുടക്കത്തിന് മുന്നോടിയായാണ് ഉപരോധം നടന്നത്.