Friday, March 13, 2026 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.47 PM

പഴവങ്ങാടി സ്‌റ്റാന്‍ഡിങ്‌് കമ്മിറ്റി പരാജയം; കോണ്‍ഗ്രസില്‍ അസ്വാരസ്യം പുകയുന്നു

റാന്നി: യു ഡി എഫ്‌ ഭരണത്തിലുള്ള റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ അസ്വാരസ്യം പുകയുന്നു. കോണ്‍ഗ്രസിന്‌ വ്യക്‌തമായ ഭൂരിപക്ഷമുള്ള പഞ്ചായത്താണിത്‌.
കഴിഞ്ഞദിവസം നടന്ന സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി തിരഞ്ഞെടുപ്പിലാണ്‌ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നത്‌.
പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം വികസന സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണനായി മത്സരിച്ച മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ടും മുതിര്‍ന്ന അംഗവുമായ അനിത അനില്‍കുമാര്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയോട്‌ തന്നെ പരാജയപ്പെട്ടു. അനിതയോട്‌ മത്സരിച്ച കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥി എം.കെ. മനോജാണ്‌ വിജയിച്ചത്‌. ഏക പ്രതിപക്ഷ അംഗം നിഷ്‌പക്ഷമായി നിലയുറപ്പിച്ചു. കോണ്‍ഗ്രസിലെ മറ്റൊരു അംഗമായ കെ.ഇ. മാത്യു വിന്റെ വോട്ട്‌ മനോജിന്‌ ലഭിച്ചു. അനിതയ്‌ക്ക് ഒരു വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌.
തലേദിവസം റാന്നി ഇട്ടിയപ്പാറയില്‍ അടഞ്ഞുകിടന്ന വഴിയിടം വിശ്രമ കേന്ദ്രം തുറക്കലുമായി ബന്ധപ്പെട്ട്‌ പുതിയ പഞ്ചായത്ത്‌ പ്രസിഡണ്ട്‌, പഴയ പ്രസിഡന്റ്‌ അനിത അനില്‍കുമാറിനെതിരെ രൂക്ഷമായ അസഭ്യവര്‍ഷവും നടത്തിയിരുന്നു. പ്രതിപക്ഷത്തെ സി.പി.എം അംഗവും ഇതിനൊപ്പം ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ റാന്നിയിലെ പ്രധാന വാട്ട്‌സ് ആപ്‌ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അഞ്ചുതവണ ഗ്രാമപഞ്ചായത്ത്‌ അംഗവും രണ്ടുതവണ പ്രസിഡന്റുമായിരുന്ന അനിതാ അനില്‍ കുമാറിനെതിരെയുള്ള പരാമര്‍ശം അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ശക്‌തമായ വിമര്‍ശനത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.
ഈ രണ്ടു വിഷയവും ഉള്‍പ്പെടുത്തി നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അനിത അനില്‍കുമാര്‍ ഡിസിസിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. അവിടെനിന്ന്‌ നടപടികള്‍ ഉണ്ടായിട്ടില്ലെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും പരാതി കൊടുക്കാനാണ്‌ അനിതയുടെ തീരുമാനം.

Ads by Google
Advertisement
Thursday 15 Jan 2026 12.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW