-->
ശബരിമല : ദിവ്യജ്യോതി ദര്‍ശനത്തിന് ജനലക്ഷങ്ങള്‍ തമ്പടിച്ചത് പൂങ്കാവനത്തിലെ 40 കേന്ദ്രങ്ങള്‍ മകരസംക്രമ സന്ധ്യയുടെ പുണ്യമായി കിഴക്ക് പൊന്നമ്പലമേടിന്റെ നെറുകയില്‍ ജ്വലിച്ചുയരുന്ന മകരദീപം ദര്‍ശി ക്കാന്‍ രാവിലെ മുതല്‍ക്കേ തീര്‍ത്ഥാടകര്‍ സ്‌ഥാനം പിടിച്ചിരുന്നു. വിശ്വാസ സമൂഹം പുണ്യമായി കാണുന്ന മകരജ്യോതി ദര്‍ശിക്കാന്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളിലായാണ്‌ഭക്‌തര്‍ കേന്ദ്രങ്ങള്‍ കൂടുതലായി തെരഞ്ഞെടുത്തത്.
പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിരുന്നെങ്കിലും സന്നിധാനത്ത് കെടാവിളക്കിന് സമീപം ജ്യോതി ദര്‍ശനത്തിന് വന്‍ തിരക്ക് അനുഭവപ്പെട്ടു.
തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയുടെ ദിപാരാധനയ്‌ക്ക് ശേഷം തിരുമുറ്റ ത്തെത്തി ജ്യോതി ദര്‍ശിക്കാനാവുമെന്നതാണ് കെടാവിളക്കിന് സമീപം തിരക്കേറാന്‍ കാരണം.
പാണ്ടിത്താവളത്തും പരിസരത്തും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഏകദേശം അമ്പതിനായിരത്തിലേറെ പേര്‍ ഇവിടെ നിന്ന് മകരജ്യോതി ദര്‍ശിച്ചു.
108പടിയുടെ മധ്യഭാഗം, വയര്‍ലസ്സ് കണ്‍ട്രോള്‍ റൂമിന് സമീപം , ജലസംഭരണിയക്ക് സമീപം , മാഗുണ്ട അയ്യപ്പ നിലയത്തിന് സമീപം, കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയ ഭാഗം, മാളികപ്പുറത്തിന് പിന്‍വശം, മരാമത്ത് കെട്ടിടത്തിനും അഡ്‌മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിനും ഇടയിലുള്ള വരാന്ത, ദേവസ്വം ഗസ്‌റ്റ് ഹൗസ്, ഓഫീസ് കോംപ്ലക്‌സിന് മുന്‍വശം, ദര്‍ശന്‍ കോംപ്ലക്‌സിന് പുറക് വശം, വാട്ടര്‍ ടാങ്കിന്റെ പുറക് വശം, അന്നദാന മണ്ഡപ ഭാഗം, കൊപ്രാക്കളം, സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം , വനം വകുപ്പ് അതിഥി മന്ദിരം, ഓഫീസ് പരിസരം എന്നിവിടങ്ങളിലും തിരക്കായിരുന്നു. ശരംകുത്തി, പതിനെട്ടാം പടിക്ക് മുന്‍വശം , തെക്കേ തിരുമുറ്റം, ക്യൂ കോംപ്ലക്‌സിന് സമീപം , മരക്കൂട്ടത്തിനും ചരല്‍ മേടിനും മധ്യേ, ചെളിക്കുഴിക്ക് സമീപം, ശബരി പീഠത്തിന് സമീപം, അപ്പാച്ചിമേട്ടിലും നീലിമലയിലും, ചാലക്കയം, ഇലവുങ്കല്‍ , നിലയ്‌ക്കല്‍, അട്ടത്തോട് , വലിയാനവട്ടം, ചെറിയാനവട്ടം, , പാഞ്ചാലിമേട്, പരുന്തുംപാറ, പമ്പാവാലിയിലെ നെല്ലിമല, അയ്യന്‍ മല , ആങ്ങാ മൂഴി, പഞ്ഞിപ്പാറ അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കോളനി, , പഞ്ഞിപ്പാറ, ഇലവുങ്കല്‍, അട്ടത്തോട് പടിഞ്ഞാറേക്കര, പാറമലകോട്ട എന്നിവിടങ്ങളിലും തിരക്ക് ഏറെ അനുഭവപ്പെട്ടു. മരങ്ങളുടെയോകെട്ടിടങ്ങളുടെയോ മറയില്ലാതെ ജ്യോതി കാണാന്‍ കഴിയുന്ന പുല്ലുമേട്ടില്‍ വന്‍ ഭക്‌തജനത്തിരക്കാണ് ഉണ്ടായത്. ഇവിടെ ഒരു ലക്ഷത്തിലധികം പേര്‍ തങ്ങിയതായാണ് കണക്കാക്കുന്നത്.