Wednesday, March 11, 2026 Last Updated 32 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.47 PM

വില്‍പ്പനയ്‌ക്കായി എം.ഡി.എം.എ. എത്തിച്ച യുവാവ്‌ പിടിയില്‍

കോയിപ്രം : ബാം?ൂരില്‍ നിന്നും വില്‍പ്പനയ്‌ക്കായി എം.ഡി.എം .എ എത്തിച്ചു നല്‍കിയ യുവാവിനെ കോയിപ്രം പോലീസ്‌ പിടികൂടി. . പാമ്പാടിമണ്ണില്‍ ഷിനോ ബി എബ്രഹാം (27) ആണ്‌ അറസ്‌റ്റില്‍ ആയത്‌.
കഴിഞ്ഞ വര്‌ഷം ഒകേ്‌ടാബര്‍ 23 ന്‌ വില്‍പ്പനയ്‌ക്കായി കടത്തിക്കൊണ്ടുവന്ന 20.848 ഗ്രാം എം.ഡി .എം .എ യുമായി ആറന്മുള സ്വദേശി രാഹുല്‍ മോഹനെ(31) കോയിപ്പുറം പോലീസ്‌ പിടികൂടിയിരുന്നു.
തുടര്‍ന്ന്‌ ഇതേ പറ്റി കോയിപ്രം പോലീസ്‌ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ നിരന്തര അന്വേഷണം നടത്തിയതില്‍ രണ്ടാം പ്രതിയിലേക്ക്‌ എത്തിച്ചേരുകയായിരുന്നു.
രണ്ടാം പ്രതിയായ ഷിനോ ബാം?ൂരില്‍ നിന്നും ഒന്നാം പ്രതിക്ക്‌ എത്തിച്ചു നല്‍കി വില്‍പ്പന നടത്തുകയായിരുന്നു. അറസ്‌റ്റ് ചെയ്‌ത സമയം പ്രതിയില്‍ നിന്നും കഞ്ചാവ്‌ കണ്ടെടുത്തതിനെ തുടര്‍ന്ന്‌ ആറന്മുള പോലീസ്‌ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.
കോയിപ്രം പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ സുനി മോന്റെ നേതൃത്വത്തില്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ രാജീവ്‌, സി.പി.ഒമാരായ ജയേഷ്‌, പരശുറാം, അഖില്‍, ബിനു, ജിതിന്‍ എന്നിവര്‍ അടങ്ങിയ സംഘം ആണ്‌ പ്രതിയെ പിടികൂടിയത്‌. .പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു

Ads by Google
Advertisement
Thursday 15 Jan 2026 12.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW