Wednesday, March 11, 2026 Last Updated 8 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.47 PM

തിരുവാഭരണ ഘോഷയാത്രയ്‌ക്ക് പൂങ്കാവനത്തില്‍ വരവേല്‍പ്പ്‌

ശബരിമല: കാടും മേടും കാട്ടാറുകളും താണ്ടി എത്തിയ തിരുവാഭരണ ഘോഷയാത്രയ്‌ക്ക് അയ്യപ്പന്റെ പൂങ്കാവനത്തില്‍ ഭക്‌തിനിര്‍ഭരമായ വരവേല്‌പ് ലഭിച്ചു. ഇന്നലെ പുലര്‍ച്ചെരണ്ടിനാണ്‌ ളാഹ സത്രത്തില്‍ നിന്നും സന്നിധാനത്തേക്ക്‌ ഘോഷയാത്ര പുറപ്പെട്ടത്‌. ശരണവഴികളെ ഭക്‌തിസാന്ദ്രമാക്കിയാണ്‌ തിരുവാഭരണ ഘോഷയാത്ര കടന്നു വന്നത്‌.
പ്ലാപ്പള്ളി തലപ്പാറ കോട്ടയിലാരുന്നു ഇന്നലത്തെ ആദ്യ സ്വീകരണം. ഇവിടത്തെ സ്വീകരണത്തിന്‌ ശേഷം ഇലവുങ്കലില്‍ മോട്ടോര്‍ വാഹന വകുപ്പ്‌ സേഫ്‌ സോണില്‍ ഉദ്യോഗസ്‌ഥരും നാറാണംതോട്‌, തുലാപ്പള്ളി നിവാസികളും ചേര്‍ന്ന്‌ ആ ഘോഷപരമായ വരവേല്‌പ് ആണ്‌ നല്‌കിയത്‌. അപ്പോഴേക്കും നേരം പുലര്‍ന്നിരു ന്നു. തുടര്‍ന്ന്‌ പ്ലാപ്പള്ളി - പമ്പ പാതയിലൂടെ നിലയ്‌ക്കലിലേക്ക്‌.നിലയ്‌ക്കല്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ പേടകങ്ങള്‍ താഴെയിറക്കി.ഇവിടെ ഇതര സംസ്‌ഥാന തീര്‍ത്ഥാടകരുടെ വലിയ തിരക്ക്‌അനുഭവപ്പെട്ടു. ഇവിടെ നിന്നും അട്ടത്തോട്‌ വഴി ആദിവാസി സങ്കേത ത്തില്‍ എത്തി. അവിടെ നി ന്നും മലയിറങ്ങി വലിയാനവട്ടം ലക്ഷൃമാക്കി നീങ്ങി.
താല്‌ക്കാലിക പാലത്തിലൂടെ പമ്പ നദി കുറുകെ കടന്ന്‌ ഏട്ടപ്പട്ടിയും ഒളിയമ്പുഴയും കടന്ന്‌ തിരുവാഭരണം വലി യാന വട്ടത്ത്‌ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ആയിര ക്കണക്കിന്‌ ഭക്‌തരാണ്‌ കാത്തുനിന്നത്‌. വൈകിട്ട്‌ ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഒ.ജി.ബിജു, അഡ്‌മിനിസ്‌ട്രേറ്റീസ്‌ ഓഫീസര്‍എസ്‌.ശ്രീനിവാസ്‌,അസി.എക്‌സി.്‌ ഓഫീസര്‍ആര്‍.ജെ.ഹേമന്ത്‌ ,സോപാനംസ്‌പെഷ്യല്‍ ഓഫീസര്‍ ബിജു.വി.നാഥ്‌, ജൂനിയര്‍ സൂപ്രണ്ട്‌ ആര്‍.രാജേഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ സന്നിധാനത്തേക്ക്‌ ആനയിച്ചു.
6.15ന്‌പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടില്‍ എത്തിയ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി വി. എന്‍. വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌പ്രസി ഡന്റ്‌ കെ.ജയകുമാര്‍, അംഗങ്ങളായ പി.ഡി സന്തോഷ്‌ കുമാര്‍, കെ.രാജു, സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍.ജ യകൃഷ്‌ണന്‍ ,ശബരിമല പോലീസ്‌ ചീഫ്‌ കോഡിനേറ്റര്‍ എ.ഡി.ജി.പി.എസ്‌.ശ്രീജിത്ത്‌,എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ച്‌ സോപാനത്തേക്കാനയിച്ചു. തത്വമസിയുടെ പൂമുഖം കടന്നെത്തിയ തിരുവാഭരണത്തെ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരും മേല്‍ ശാന്തി ഇ.ഡി. പ്രസാദ്‌ നമ്പൂതിരി യും ചേര്‍ന്ന്‌ ഏറ്റുവാങ്ങി സോപനത്തെത്തിച്ച്‌ അയ്യപ്പന്‌ ചാര്‍ത്തി ദീപാരാധന നടത്തി.

Ads by Google
Advertisement
Thursday 15 Jan 2026 12.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW