Wednesday, March 11, 2026 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.47 PM

കല്ലൂപ്പാറ വിത്തുവേലി ചന്ത സ്വാഗത സംഘം രൂപീകരിച്ചു

കല്ലൂപ്പാറ: അഗ്രികള്‍ച്ചര്‍ പ്ര?ഡ്യൂസേഴ്‌സ് ആന്‍ഡ്‌ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ , ഗ്രാമപഞ്ചായത്ത്‌, കൃഷിഭവന്‍ എന്നിവയുടെ സഹകരണത്തോടെ 31ന്‌ കറുത്തവടശ്ശേരിക്കടവ്‌ പാലത്തിന്‌ സമീപം പച്ചത്തുരുത്തില്‍ സംഘടിപ്പിക്കുന്ന വിത്തു വേലി ചന്ത യുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജ്‌ഞാനമണി മോഹന്‍ അദ്ധ്യക്ഷയും ലെജു ഏബ്രഹാം കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘം കമ്മിറ്റിയാണ്‌ രൂപീകരിച്ചത്‌.മഠത്തും ഭാഗം ജനത പബ്ലിക്‌ ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത്‌ അംഗം ഡോ: ബിജു. ടി. ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ സി. കെ മത്തായി അദ്ധ്യക്ഷനായിരുന്നു. ബ്‌ളോക്ക്‌ പഞ്ചായത്ത്‌ അംഗം സി.പി മാത്യു, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അജിത വില്‍ക്കി, അംഗങ്ങളായ റെജി ചാക്കോ, കെ.ബി രാമചന്ദ്രന്‍, ടി.ടി.മനു, സൂസന്‍ തോമസ്‌, അനില്‍ കുമാര്‍ പിച്ചകപള്ളി, ഫാ: ജെയിംസ്‌ കുറ്റിക്കണ്ടത്തില്‍, ബിജോയ്‌ പുത്തോട്ടില്‍, സതീഷ്‌ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തനത്‌ വിളകള്‍ സംരക്ഷിച്ച്‌ അവയുടെ നടീല്‍ വസ്‌തുക്കള്‍ കര്‍ഷകരില്‍ എത്തിക്കുകയുമാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌. ഇടനിലക്കാരില്ലാതെ ഉല്‍പന്നങ്ങള്‍ നേരിട്ട്‌ വില്‍പ്പന നടത്താന്‍ കര്‍ഷകര്‍ക്ക്‌ സാധ്യമാകുന്നതിലൂടെ ന്യായ വില ഉറപ്പു വരുത്താനുമാകുന്നു. വിവിധ ഇനം കിഴങ്ങുവിളകള്‍, നാടന്‍-സങ്കരയിനം പച്ചക്കറികളുടെയും ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ അപൂര്‍വ വൃക്ഷങ്ങളുടെയും വിത്തുകളും തൈകളും, കാര്‍ഷിക ഉപകരണങ്ങള്‍, നാടന്‍ വിഭവങ്ങള്‍, അച്ചാറുകള്‍, ജൈവരീതിയില്‍ കൃഷിചെയ്‌ത നാടന്‍ നെല്ലിനങ്ങളുടെ തവിടു കലര്‍ന്ന അരി, വളര്‍ത്തു പക്ഷികള്‍ തുടങ്ങിയവയാണ്‌ പ്രധാനമായും ചന്തയില്‍ വില്‍പനയ്‌ക്കെത്തുക.

Ads by Google
Advertisement
Thursday 15 Jan 2026 12.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW