-->
വൈക്കം: മിഠായി ഭരണി തലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് തെരുവുനായ അലയുന്നു. മറവന്‍തുരുത്ത് ഇടവട്ടം ചിറേക്കടവ് ഭാഗത്താണ് ഒരാഴ്‌ചയില്‍ അധികമായി ഭക്ഷണവും വെള്ളവും കഴിക്കാനാവാതെ അവശയായ തെരുവ് നായ അലയുന്നത്. തലയില്‍ പ്ലാസ്‌റ്റിക് മിഠായി ഭരണി കുടുങ്ങി അവശനിലയിലായ നായയെ നാട്ടുകാര്‍ പിടികൂടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പഞ്ചായത്ത് ഇടപെട്ട് നായപിടുത്തക്കാരുടെയോ അഗ്നിരക്ഷാ സേനയുടെയോ സഹായത്താല്‍ തലയില്‍ കുരുങ്ങിയ ഭരണി മാറ്റി നായയെ രക്ഷപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.