Thursday, March 12, 2026 Last Updated 11 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 10.56 AM

ചങ്ങനാശേരി നഗരസഭയില്‍ ബി.ജെ.പി. നേതാവ്‌ വിദ്യാഭ്യാസ സ്‌ഥിരംസമിതി അധ്യക്ഷന്‍

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയില്‍ ബി.ജെ.പിക്ക്‌ യു.ഡി.എഫിന്റെ പരസ്യ പിന്തുണ വീണ്ടും. നഗര സഭയിലെ സ്‌ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണു യു.ഡി.എഫ്‌ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ ഭരണസമിതി പരസ്യമായി ബി.ജെ.പിക്ക്‌ വോട്ടു ചെയ്‌തത്‌.
നഗരസഭ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ ബിജെപി യുടെ ആലപ്പുഴ, കോട്ടയം, ഇടക്കി ജില്ലകളുടെ മേഖല വൈസ്‌ പ്രസിഡന്റായ സംസ്‌ഥാന നേതാവ്‌ എന്‍.പി കൃഷ്‌ണകുമാറിനെയാണ്‌ സ്‌ഥിരം സമിതി അധ്യക്ഷനായി തെരഞ്ഞെടുത്തത്‌.
യുഡിഎഫിന്‌ ഭൂരിപക്ഷം ഉള്ള സ്‌ഥിരം സമിതിയില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയെ നിര്‍ത്താതെ ബി.ജെ.പിയെ സഹായിക്കുന്ന നിലപാട്‌ സ്വീകരിച്ചു.
ബി.ജെ.പിക്ക്‌ അനുകൂലമായി വോട്ട്‌ ചെയ്‌തു രണ്ടു പേരും യുഡി എഫിലെ കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം അംഗങ്ങള്‍ ആണ്‌. യു.ഡി.എഫിന്റെ ഭാഗമായകേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പും തീരുമാനപ്രകാരം ബിജെപി സ്‌ഥാനാര്‍ത്ഥികള്‍ക്കാണ്‌ വോട്ട്‌ ചെയ്‌തതത്‌.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ സ്‌ഥിരം സമിതിയിലേക്കുള്ള കമ്മറ്റി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ ബി.ജെ.പിക്ക്‌ വോട്ടു നല്‍കിയതു പോലെ അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും യു ഡി എഫിലെ രണ്ടംഗങ്ങള്‍ ബിജെപി ക്ക്‌ വോട്ടു ചെയ്‌തു.കഴിഞ്ഞ ബുധനാഴ്‌ച നടന്ന പൊതുമരാമത്ത്‌ സ്‌ഥിരം സമിതിയിലേക്കും യുഡിഎഫിന്റെ സഹായത്തോടെ വോട്ടിംങ്ങില്‍ ബിജെപി, എല്‍ഡിഎഫിനൊപ്പം എത്തി. എന്നാല്‍ നറക്കെടുപ്പില്‍ എല്‍ ഡിഎഫിലെ രേഖാശിവകുമാര്‍ വിജയിച്ചു. എട്ട്‌ സീറ്റുള്ള ബിജെപി ക്ക്‌ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ കോണ്‍സ്‌ ബിജെപി ക്ക്‌ വോട്ടു ചെയ്‌തതോടെ ബിജെപി ക്ക്‌ 13 വോട്ടുലഭിച്ചു. ഒന്‍പത്‌ സീറ്റുള്ള എല്‍ ഡിഎഫിന്‌ പൂര്‍ണ്ണ സ്വതന്ത്രരായ നാല്‌ പേര്‍ നിരുപാധികമായും വോട്ടു ചെയ്‌തതോടെ എല്‍ ഡി എഫിനും, ബിജെപിക്കും സീറ്റുകളുടെ എണ്ണം തുല്യ നിലയില്‍ ആയി.
ഇതോടയാണ്‌ പൊതുമരാമത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനം നറക്കെടുപ്പിലൂടെ തീരുമാനിച്ചത്‌.

Ads by Google
Advertisement
Thursday 15 Jan 2026 10.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW