Wednesday, March 11, 2026 Last Updated 39 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 10.55 AM

അതിജീവിതയ്‌ക്കും മറ്റു രണ്ട്‌ കന്യാസ്‌ത്രീമാര്‍ക്കും റേഷന്‍ കാര്‍ഡ്‌ കൈമാറി

കോട്ടയം: കുറവിലങ്ങാട്‌ ബിഷപ്‌് ഫ്രാങ്കോ മുളയ്‌ക്കല്‍ പീഡന കേസിലെ അതിജീവിതയ്‌ക്കും മറ്റു രണ്ടു കന്യാസ്‌ത്രീമാര്‍ക്കും റേഷന്‍ കാര്‍ഡ്‌ കൈമാറി. കുറവിലങ്ങാട്‌ സെന്റ്‌ ഫ്രാന്‍സിസ്‌ മിഷന്‍ ഹോമില്‍ ജില്ലാ സിവില്‍ സപ്ലൈ ഓഫിസര്‍ ബി.സജനിയാണ്‌ റേഷന്‍ കാര്‍ഡ്‌ കൈമാറിയത്‌.
രണ്ട്‌ കന്യാസ്‌ത്രീകള്‍ക്ക്‌ അവരുടെ കുടുംബാംഗങ്ങളുടെ റേഷന്‍ കാര്‍ഡില്‍ പേരുള്ളതിനാല്‍ ഇവിടെ നിന്നും കുറവ്‌ ചെയ്‌താണ്‌ റേഷന്‍ കാര്‍ഡ്‌ അനുവദിച്ചത്‌. ജീവിതം ദുരിതപൂര്‍ണമാണെന്ന വാര്‍ത്തയെ തുടര്‍ന്നാണ്‌ ഭക്ഷ്യവകുപ്പ്‌ മന്ത്രി ജി.ആര്‍ അനില്‍കുമാര്‍ മുന്‍കൈഎടുത്ത്‌ കാര്‍ഡ്‌ അനുവദിച്ചത്‌. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ക്ക്‌ കാര്‍ഡില്ലെന്ന്‌ കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തില്‍ രേഖകളുടെ അപേക്ഷ നല്‍കിയിരുന്നു.
തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ സിസ്‌റ്റര്‍ റാണിറ്റിന്‌ കുന്നത്തുനാട്‌ താലൂക്കിലും സിസ്‌റ്റര്‍ ആന്‍സിറ്റയ്‌ക്ക് തളിപ്പറമ്പ്‌ താലൂക്കിലുമുള്ള റേഷന്‍കാര്‍ഡില്‍ പേര്‌ വിവരങ്ങള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ ഇരുവരുടെയും അപേക്ഷ പ്രകാരം ഈ കാര്‍ഡുകളില്‍ നിന്നുള്ള പേരുകള്‍ കുറവ്‌ ചെയ്‌ത് ഇവര്‍ക്കും സിസ്‌റ്റര്‍ എം.ജെ ആല്‍ഫിയ്‌ക്കും പൊതുവിഭാഗത്തില്‍ കാര്‍ഡുകള്‍ അനുവദിച്ചത്‌. മീനച്ചില്‍ താലൂക്ക്‌ സപ്ലൈ ഓഫിസര്‍ കെ.സിന്ധുമോള്‍, റേഷനിംഗ്‌ ഇന്‍സ്‌പെക്‌ടര്‍ സാം മൈക്കിള്‍, ഉദ്യോഗസ്‌ഥരായ ബി.ഷാജിമോന്‍, രൂപേഷ്‌ ആര്‍.ഷേണായ്‌, ടി.സുഭാഷ്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 15 Jan 2026 10.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW