-->
പീരുമേട്: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബൊലേറോ അപകടത്തില്‍പെട്ട് ആറ് തീര്‍ഥാടകര്‍ക്ക് പരുക്ക്. കൊല്ലം- കൊട്ടാരക്കര ദേശീയ പാതയില്‍ പീരുമേട് റോസ് ഗാര്‍ഡന്‍ റസിഡന്‍സിക്ക് സമീപം ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. ചൈന്നൈ സ്വദേശികളായ ബോസ് (80), ധനലക്ഷ്‌മി (50), രഘുകുമാര്‍ (56), മണികണ്‌ഠന്‍ (30), ദിയസായി (11), ജോക്കിത് സായി (ഏഴ്) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണം. പരുക്കേറ്റവരെ അഗ്നി രക്ഷാസേനയുടെ ആംബുലന്‍സില്‍ പീരുമേട് താലൂക്ക് ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. അസിസ്‌റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി. ബിനു കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സനല്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിസ്‌മോന്‍, ആനന്ദ്, അരുണ്‍ സിങ്, വിപിന്‍ സെബാസ്‌റ്റ്യന്‍, സുമേഷ്, അന്‍ഷാദ്, ടി.കെ. ബിനു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.