-->
പീരുമേട്: ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പരുന്തുംപാറയിലും പുല്ലുമേട്ടിലും മകര ജ്യോതി ദര്‍ശിച്ച് ഭക്‌തര്‍. മകര ജ്യോതി ദര്‍ശനത്തിനായി ഇന്നലെ രാവിലെ മുതല്‍ തന്നെ ഭക്‌തര്‍ ഇവിടങ്ങളില്‍ കാത്തിരിപ്പ് തുടങ്ങിയിരുന്നു. പോലീസിന്റെയും ത്രിതല പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളും മകര ജ്യോതി ദര്‍ശനത്തിനായി ഒരുക്കിയിരുന്നു.
തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളും ശ്രദ്ധേയമായി. ആരോഗ്യവകുപ്പും റവന്യൂ വകുപ്പും പ്രദേശത്ത് തമ്പടിച്ചിരുന്നു. മൂടല്‍ മഞ്ഞ് മാറി നിന്നതിനാല്‍ മകര ജ്യോതി ദര്‍ശനം ഭക്‌തര്‍ക്ക് തടസമില്ലാതെ സാധ്യമായി. പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞതോടെ പ്രദേശമാകെ ശരണമന്ത്രങ്ങളാല്‍ നിറഞ്ഞു.