-->
കുമളി: കുരുമുളക് ചെടിയില്‍ നിറയെ വെളുത്ത ഇല ഉണ്ടായത് കര്‍ഷകര്‍ക്കിടയില്‍ ആശങ്കയും കൗതുകവുമായി. മ്ലാമല ശാന്തിപാലത്ത് മനയില്‍ ബാബുവിന്റെ ഏല ചെടികള്‍ക്കിടയില്‍ നിന്നിരുന്ന കുരുമുളക് ചെടിയിലാണ് ഈ അത്ഭുത പ്രതിഭാസം. ചെടി നിറയെ വെളുത്ത ഇലകള്‍.
രോഗബാധയാണെന്ന് കരുതി കുറെ ഇലകള്‍ നുള്ളികളഞ്ഞതിനു ശേഷമാണ് അയല്‍ വാസികളും അറിയുന്നത്. സാധാരണ കാണാറുള്ളതുപോലെ കുരുമുളക് ചെടിയിലെ പച്ച ഇല വെളുത്ത ഇലയായത് കാണാന്‍ ബാബുവിന്റെ കൃഷിയിടത്തേക്ക് കര്‍ഷകര്‍ എത്തിത്തുടങ്ങി. പുതിയ ഇനം കുരുമുളക് ചെടിയാണോ അതോ കീട ബാധ മുലം ഇലകളില്‍ നിറവ്യത്യാസം സംഭവിച്ചതാണോയെന്നറിയില്ല. കൃഷി വകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിച്ചിട്ടുള്ളതായി ബാബു പറയുന്നു.