-->
കുമളി: മലയിടിച്ച് അനധികൃതമായി മണ്ണ് കടത്തിയ മൂന്നു ടിപ്പര്‍ ലോറികള്‍ കുമളി പോലീസ് എസ്.എച്ച്.ഒ. അഭിഷാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വെള്ളാരംകുന്ന്, കുമളി എന്നിവിടങ്ങളില്‍ നിന്ന് മല ഇടിച്ച് മണ്ണ് കടത്തി കൊണ്ടുപോകുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
ബന്ധെട്ട അധികാരികളുടെ അനുമതി ഇല്ലാതെ മല ഇടിച്ച് മണ്ണ് എടുക്കുവാനോ വാഹനത്തില്‍ കടത്തി കൊണ്ടു പോകുവാനോ പാടില്ല എന്നിരിക്കെ നിയമ ലംഘനം നടത്തിയതിനാണ് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തിട്ടുള്ളത്. വെള്ളാരംകുന്ന് ഭാഗത്ത് കഴിഞ്ഞ കുറെ മാസങ്ങളായി മല ഇടിക്കലും മണ്ണ് കടത്തും നടന്നുവരികയാണെന്നാണ് പരാതി.