-->
ചെറുതോണി: അഞ്ചു പതിറ്റാണ്ടായി ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ മരിയാപുരം സെന്റ് മേരീസ് സ്‌കൂളിന്റെ സുവര്‍ണ ജൂബിലിയും സ്‌കൂള്‍ വാര്‍ഷികവും 17 ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോയി കെ. ജോസ് അറിയിച്ചു. കുടിയേറ്റ കാലത്ത് റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് മരിയാപുരത്ത് സ്‌ഥാപിച്ച സ്‌കൂള്‍ ഗ്രാമത്തിന്റെ പുരോഗതിക്ക് കാരണമായെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ പറഞ്ഞു.
ഇവിടെ നിന്നും പഠിച്ചിറങ്ങിയ ആയിരക്കണത്തിനു വിദ്യാര്‍ഥികള്‍ സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്നുണ്ടെന്നും, കത്തോലിക്ക സഭയില്‍ ഒരു കുടുംബത്തില്‍ നിന്നും അത്യപൂര്‍വ്വമായി മെത്രാന്‍മാരായ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും, മാര്‍ മാത്യൂ നെല്ലിക്കുന്നേലും ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥികളാണെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. നിലവില്‍ 425 വിദ്യാര്‍ത്ഥികളാണിവിടെ പഠിക്കുന്നതെന്നും പ്ലസ് ടൂ വിന് 100 ശതമാനം വിജയം നേടിയത് ഇടുക്കിയില്‍ മരിയാപുരം സെന്റ് മേരീസ് മാത്രമാണ്, എസ്.എസ്.എല്‍.സിക്ക് തുടര്‍ച്ചയായി 100 ശതമാനം വിജയം ലഭിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ സ്‌കൂള്‍ മുന്‍പന്തിയിലാണ്. ജൂബിലിക്ക് മുന്നോടിയായി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലയിലാദ്യമായി എ.ഐ ഇന്ററാക്‌ടീവ് പാനല്‍ സ്‌ഥാപിച്ചത് മരിയാപുരം സെന്റ് മേരീസ് സ്‌കൂളിലാണ്. ഇവിടെ പഠിച്ച വൈദീകരും കന്യാസ്‌ത്രീകളും ചേര്‍ന്നാണ് രണ്ടു പാനല്‍വാങ്ങി നല്‍കിയതെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. കുട്ടികള്‍ക്കും മെറിറ്റ് മാര്‍ക്ക് ലഭിക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ട്. ജൂബിലിയോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു. 17 ന് രാവിലെ ഒന്‍പതിന് കൃതഞ്‌ജതാബലി, ഉച്ചകഴിഞ്ഞ് രണ്ടിന് പൊതുസമ്മേളനം ഇടുക്കി രൂപതാമെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യഷത വഹിക്കും, എമരറ്റിസ് മാര്‍. ജോര്‍ജ് പൂന്നക്കോട്ടില്‍ ഉദ്‌ഘാടനം ചെയ്യും. സുവര്‍ണ ജൂബിലി സ്‌മാരകങ്ങളുടെ ഉദ്‌ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റ്യന്‍ നിര്‍വ്വഹിക്കും.മാര്‍ മാത്യൂ നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണവും, എ.ഐ ഡിജിറ്റല്‍ ക്ലാസ് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പിയും ഉദ്‌ഘാടനം ചെയ്യും.
ഡോ. ജോര്‍ജ്‌ജ് തകടിയേല്‍ ജൂബിലി സന്ദേശവും മോണ്‍. ജോസ് കരിവേലിക്കല്‍ അനുഗ്രഹ പ്രഭാഷണവും, മോണ്‍. അബ്രഹാം പുറയാറ്റ് ആദരിക്കലും, മൊണ്‍. ജോസ് നരിതൂക്കില്‍ അവാര്‍ഡു വിതരണവും എന്‍ഡോവ്‌മെന്റ് വിതരണംഫാ. തോമസ് ആനിക്കുഴിക്കാട്ടിലും നിര്‍വഹിക്കുമെന്ന്‌റോബര്‍ട്ട്, എബി എബ്രഹാം സജിമാത്യു, തങ്കച്ചന്‍ വേബനി എന്നിവര്‍ അറിയിച്ചു.