-->
നെടുങ്കണ്ടം: സി.എച്ച്.ആര്‍ മേഖലയില്‍ വിവിധ ചട്ടങ്ങള്‍ പ്രകാരം നല്‍കിയ പട്ടയങ്ങളുടെ എണ്ണം, വിസ്‌തീര്‍ണം എന്നിവ സംബന്ധിച്ച് വിവരശേഖരണം നടത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും കാര്യങ്ങള്‍ സുപ്രീം കോടതിയെ ധരിപ്പിക്കാത്തത് എന്തുകൊണ്ടാ ണെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. സി.എച്ച്.ആര്‍ മേഖലയിലെ പട്ടയ വിതരണം തടഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ വിധി പുനപരിശോധിക്കാന്‍ ആവശ്യമായ ഒരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
സി.എച്ച്.ആറിന്റ വിസ്‌തൃതി, ഈ മേഖലയില്‍ നല്‍കിയ പട്ടയങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്‌തമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൃത്യമായ വിവരങ്ങള്‍ ഇതുവരെ നല്‍കാത്തതും, സുപ്രീം കോടതി അനുമതിയോടെയാണ് ഈ മേഖലയില്‍ പട്ടയം നല്‍കിയതെന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകാന്‍ കോടതിയില്‍ പറയാത്തതുമാണ് പട്ടയവിതരണം തടയാന്‍ കാരണം. കേസില്‍ സര്‍ക്കാര്‍ വ്യക്‌തമായ സത്യവാങ്‌മൂലം നല്‍കിയി ട്ടുണ്ടന്നാണ് റവന്യു മന്ത്രിയും മന്ത്രി റോഷി അഗസ്‌റ്റിനും ജില്ലയിലെ ഇടതുനേതാക്കളും പറയുന്നത്. എന്നാല്‍ ഈ വാദം കളവാണെന്ന് സത്യവാങ്‌മൂലം പരിശോധിച്ചാല്‍ വ്യക്‌തമാകും. ഒരു പഠനവും നടത്താതെയാണ് 2007 ല്‍ ഈ കേസില്‍ സത്യവാങ്‌മൂലം നല്‍കിയത്. ഇതില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് 2024 ഒകേ്‌ടാബര്‍ 23 ന് ജില്ലാ ഭരണകൂടം നടത്തിയ വിവര ശേഖരണത്തില്‍ നിന്ന് തന്നെ വ്യക്‌തമാണ്. കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലങ്ങളും ജില്ലാ ഭരണകൂടം ശേഖരിച്ച വിവരങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
സി.എച്ച്.ആര്‍ കേസുകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച നിരുത്തരവാദിത്തമാണ് തിരിച്ചടിയായത്. 2007 വരെ സിഎച്ച്‌ആര്‍ മേഖലയില്‍ 1993 റൂള്‍ പ്രകാരം നല്‍കിയതായി സത്യവാങ്‌മൂലത്തില്‍ പറയുന്ന ആകെ പട്ടയങ്ങള്‍ 2024 ല്‍ പോലും നല്‍കിയിട്ടില്ല. ശേഖരിച്ച കണക്കിലെയും സത്യവാങ്‌മൂലത്തിലെയും പട്ടയങ്ങളുടെ എണ്ണത്തില്‍ 30,461 ന്റെ വ്യത്യാസമുണ്ട്. സി.എച്ച്.ആറിന്റെ ആകെ വിസ്‌തൃതി സംബന്ധിച്ചും തെറ്റായ വിവരങ്ങളാണ് സത്യവാങ്‌മൂലത്തില്‍ നല്‍കിയിട്ടുള്ളത്.
സര്‍ക്കാര്‍ വിവിധ കോടതികളില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലും തിരുവതാംകൂര്‍ ഫോറസ്‌റ്റ് മാനുവലിലും, ിവിധ വിജ്‌ഞപനങ്ങളിലും സി.എച്ച്.ആറിന്റെ വിസ്‌തൃതി 333 മുതല്‍ 336 വരെ സ്‌ക്വയര്‍ മൈലാണ്. എന്നാല്‍ 2007 ലും 2024 ലും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നത് 413 സ്‌ക്വയര്‍മൈലാണ് സി.എച്ച്.ആറിന്റെ വിസ്‌തൃതിയെന്നാണ്. സി.എച്ച്.ആറില്‍ പട്ടയം നല്‍കിയ ഭൂമിയുടെ വിസ്‌തൃതി സംബന്ധിച്ച് സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കണക്കുകളില്‍ 11,513 ഏക്കര്‍ ഭൂമിയുടെ വ്യത്യാസമാണുള്ളത്. സി.എച്ച്.ആര്‍ കേസില്‍ സുപ്രീം കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പട്ടയ വിതരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടും യഥാര്‍ത്ഥ വിവരങ്ങള്‍ കോടതിയില്‍ നിന്ന് മറച്ചുവച്ച് സര്‍ക്കാര്‍ മലയോര ജനതയെ വഞ്ചിക്കുകയാണെന്ന് ബിജോ മാണി കുറ്റപ്പെടുത്തി.
സത്യവാങ്‌മൂലത്തിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ട ജില്ലയില്‍ നിന്നുള്ള മന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ ഈ വിഷയത്തെകുറിച്ച് പഠിക്കാനും സര്‍ക്കാരിനെകൊണ്ട് തെറ്റ് തിരുത്തിക്കാനും തയ്യാറാകുന്നില്ല. അടിയന്തരമായി സത്യവാങ്‌മൂലങ്ങളിലെ തെറ്റ് തിരുത്തി യഥാര്‍ത്ഥ വസ്‌തുതകള്‍ കോടതിയെ ധരിപ്പിച്ച് പട്ടയ വിലക്ക് നീക്കാനും സി.എച്ച്.ആര്‍ പ്രദേശം റവന്യൂ ഭൂമിയായി നിലനിര്‍ത്താനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ് യശോധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആര്‍ രാമചന്ദ്രന്‍, മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് ജോസഫ്, എം.എസ്. മഹേശ്വരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.