Thursday, March 12, 2026 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 10.45 AM

കിടപ്പുരോഗികള്‍ക്കായുള്ള ബെഡ്‌ രൂപകല്‍പ്പനചെയ്‌ത് ആലപ്പുഴ സ്വദേശി

uploads/news/2026/01/820882/1.jpg

ആലപ്പുഴ: കിടപ്പുരോഗികള്‍ക്കും ശാരീരികക്ഷമത കുറഞ്ഞ ആള്‍ക്കാര്‍ക്കും പരാശ്രയം കൂടാതെ കിടക്കാനും കുളിക്കാനും മലമൂത്രവിസര്‍ജ്‌ജനം നടത്താനും ഉപകരിക്കുന്ന ബെഡ്‌ഡ് രൂപകല്‍പ്പനചെയ്‌ത് ആലപ്പുഴ സ്വദേശി. ആലപ്പുഴ കളര്‍കോട്‌ സ്വദേശിയായ ദിലീപ്‌ കുമാറിന്റേതാണ്‌ പുതിയ കണ്ടുപിടുത്തം. രോഗിയെ കട്ടിലില്‍നിന്നും എടുത്തുമാറ്റാതെ കിടക്കയില്‍ വെച്ചുതന്നെ ശുചിത്വ ആവശ്യങ്ങള്‍ സുരക്ഷിതമായി ചെയ്യാന്‍ കഴിയുന്ന സംവിധാനം എന്ന ആശയമാണ്‌ സാക്ഷാത്‌കരിച്ചതെന്ന്‌ പ്രവാസി മലയാളിയായ ദിലീപ്‌ കുമാറും ഭാര്യ ബിന്ദുവും പറഞ്ഞു. കെയര്‍ ഡില്‍ എന്ന്‌ പേരിട്ടിരിക്കുന്ന ഈ ബെഡില്‍ ഉറങ്ങാനും കുളിക്കാനും മലമൂത്ര വിസര്‍ജനം നടത്താനുമുള്ള സൗകര്യങ്ങളുണ്ട്‌. വിസര്‍ജ്യം ആരുടെയും ഇടപെടല്‍ ഇല്ലാതെ നേരിട്ട്‌ ഫ്‌ളഷ്‌ ചെയ്‌തു കളയാനും വെള്ളം വീണ ബെഡ്‌ഷീറ്റ്‌ പെട്ടെന്ന്‌ ഉണക്കാനും സാധിക്കും. ഒരു ആശുപത്രി ബെഡ്‌ഡിന്റെ എല്ലാവിധ സൗകര്യങ്ങള്‍ക്കൊപ്പം ശുചിമുറിയുടെ സൗകര്യങ്ങള്‍ കൂടി ചേര്‍ന്നതാണ്‌ കെയര്‍ ഡില്‍ ബെഡ്‌.
ഈ ഉത്‌പന്നത്തിന്‌ അഞ്ച്‌ പ്രധാന രാജ്യങ്ങളില്‍ പേറ്റന്റിന്‌ അപേക്ഷിച്ചിട്ടുണ്ട്‌. ഇന്ത്യയിലും ന്യൂസിലാന്‍ഡിലും ഓസ്‌ട്രേലിയമായി 25 വര്‍ഷത്തോളം മെഡിക്കല്‍ രംഗത്ത്‌ സേവനമനുഷ്‌ടിച്ചിട്ടുള്ളയാളാണ്‌ ദിലീപ്‌ കുമാര്‍. തന്റെ അച്‌ഛന്‍ കിടപ്പുരോഗിയായ വേളയില്‍ മനസിലുണ്ടായ ചിന്തയില്‍ നിന്നാണ്‌ ഇത്തരമൊരു ബെഡ്‌ എന്ന ആശയം രൂപപ്പെട്ടതെന്ന്‌ അദ്ദേഹം പറയുന്നു. ബെഡ്‌ഡിന്റെ ഫ്രെയിം പൂര്‍ണമായും സ്‌റ്റെയിന്‍ലെസ്‌ സ്‌റ്റീലാണ്‌. വിദേശ നിര്‍മ്മിത അസംസ്‌കൃത വസ്‌തുക്കളാണ്‌ ഏറിയപങ്കും ഉപയോഗിച്ചിരിക്കുന്നത്‌. ഒരെണ്ണത്തിന്‌ 1.69 ലക്ഷം രൂപയോളം ചെലവ്‌ വന്നു. ചാരിറ്റി സംഘടനകളുടെ പിന്തുണയോടെ ഈ ബെഡ്‌ ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന എല്ലാവരിലേക്കും എത്തിക്കുക എന്നതാണ്‌ തന്റെ ലക്ഷ്യമെന്ന്‌ ദിലീപ്‌കുമാര്‍ പറഞ്ഞു.
ആലപ്പുഴ എസ്‌.ഡി കോളജിന്‌ എതിര്‍വശം ഇന്ന്‌ രാവിലെ 10.30 ന്‌ അമ്പലപ്പുഴ എം.എല്‍.എ എച്ച്‌.സലാം ദിലീപ്‌കുമാറിന്റെ മാതാവ്‌ സുധാമണിയമ്മയ്‌ക്ക് നല്‍കി ബെഡ്‌ഡിന്റെ സമര്‍പ്പണം നിര്‍വഹിക്കും.

Ads by Google
Advertisement
Thursday 15 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW